---
title: "തെളിവില്ല; പോക്സോ കേസ് പ്രതിയെ കോടതി കുറ്റവിമുക്തനാക്കി  "
english_title: "POCSO Case Accused Acquitted By Nadapuram Court Due To Lack Of Evidence"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379236/nadapuram-pocso-case-accused-acquitted-lack-evidence "
published_at: "2026-08-19T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85bdff162cb_nadapuram-pocso-case-accused-acquitted-lack-evidence_.jpg"
keywords: ["POCSO Case", "Nadapuram POCSO Court", "Acquittal]"]
---

# തെളിവില്ല; പോക്സോ കേസ് പ്രതിയെ കോടതി കുറ്റവിമുക്തനാക്കി  

> **Lead Summary:** നാദാപുരം: പെൺകുട്ടിയോട് ലൈംഗിക ഉദ്ദേശ്യത്തോടെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തെന്ന കേസിൽ കുറ്റം തെളിയിക്കാൻ കഴിയാത്തതിനാൽ പ്രതിയെ നാദാപുരം ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി വെറുതെ വിട്ടു.

## Article Content

നാദാപുരം: പെൺകുട്ടിയോട് ലൈംഗിക ഉദ്ദേശ്യത്തോടെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തെന്ന കേസിൽ കുറ്റം തെളിയിക്കാൻ കഴിയാത്തതിനാൽ പ്രതിയെ നാദാപുരം ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി വെറുതെ വിട്ടു.

ചക്കിട്ടപാറ സ്വദേശി പ്രഭാകരനെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. പെരുവണ്ണാമൂഴി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ പ്രതിക്ക് വേണ്ടി അഡ്വ. ഇ.കെ. മുഹമ്മദ് അലി ഹാജരായി.

പ്രതിയുടെ വൃദ്ധയായ അമ്മയെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കള്ള പരാതിക്ക് പിന്നിലെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

കേസിൽ കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് പ്രതിയെ വെറുതെ വിട്ട് ഉത്തരവായത്.

**English Summary:**

The Nadapuram Fast Track POCSO Court acquitted Chakkittapara native Prabhakaran in a case alleging he used sexually abusive words and displayed nudity to a girl. The court found that the prosecution failed to prove the charges. Police had registered the case. The defense argued the complaint was filed due to a dispute over caring for the accused’s elderly mother.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379236/nadapuram-pocso-case-accused-acquitted-lack-evidence )