---
title: "കൃഷ്ണപ്പിള്ള ദിനം സമുചിതമായി ആചരിച്ചു"
english_title: "P Krishna Pillai Remembrance Day Observed In Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379238/p-krishna-pillai-remembrance-day-nadapuram-cpi"
published_at: "2026-08-19T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85c153f1154_p-krishna-pillai-remembrance-day-nadapuram-cpi.jpg"
keywords: ["P Krishna Pillai", "CPI", "Remembrance Day", "Nadapuram"]
---

# കൃഷ്ണപ്പിള്ള ദിനം സമുചിതമായി ആചരിച്ചു

> **Lead Summary:** കല്ലാച്ചി: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ രൂപീകരണത്തിൽ നേതൃപരമായ പങ്ക് വഹിക്കുകയും, പാർട്ടിയുടെ കേരള ഘടകം രൂപീകരണ സമ്മേളനത്തിൽ ആദ്യ സംസ്ഥാന സെക്രട്ടറിയായി മരണം വരെയും സി പി ഐ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച പി കൃഷ്‌ണപ്പിള്ളയുടെ ചരമ വാർഷികദിനം സമുചിതമായി ആചരിച്ചു.

## Article Content

കല്ലാച്ചി: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ രൂപീകരണത്തിൽ നേതൃപരമായ പങ്ക് വഹിക്കുകയും, പാർട്ടിയുടെ കേരള ഘടകം രൂപീകരണ സമ്മേളനത്തിൽ ആദ്യ സംസ്ഥാന സെക്രട്ടറിയായി മരണം വരെയും സി പി ഐ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച പി കൃഷ്‌ണപ്പിള്ളയുടെ ചരമ വാർഷികദിനം സമുചിതമായി ആചരിച്ചു.

ദിനാചരണത്തിൻ്റെ ഭാഗമായി നാദാപുരം മണ്ഡലത്തിൽ സി പി ഐ ലോക്കൽ കമ്മിറ്റികളുടെയും ബ്രാഞ്ച് കമ്മിറ്റികളുടെയും നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും സംഘടിപ്പിച്ചു.

തൂണേരി പഞ്ചായത്തിലെ വെള്ളൂരിൽ സി പി ഐ നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി പതാക ഉയർത്തി. കല്ലാച്ചിയിൽ മണ്ഡലം അസി: സെക്രട്ടറി ടി സുഗതൻ, കല്ലുനിരയിൽ സി എച്ച് ശങ്കരൻ മാസ്റ്റർ, എടച്ചേരി നോർത്തിൽ വച്ചാൽ ശ്രീധരൻ, കച്ചേരി തുരുത്തിയിൽ രമേശൻ പുതുക്കുടി, വളയത്ത് കെ മനോജൻ,ഇരിങ്ങണ്ണൂർ ഹൈസ്‌കൂൾ ബ്രാഞ്ചിൽ സുനിൽ വരദ, ഇരിങ്ങണ്ണൂർ ടൗണിൽ കെ പി രജീഷ്, കച്ചേരി വനിതാ ബ്രാഞ്ചിൽ വി കെ ഉഷ, എടച്ചേരിയിൽ വി രജീഷ്, കളിയാം വെള്ളിയിൽ കെ സി ലീല, ചുണ്ടയിൽ പ്രവീഷ് പുതിയെടുത്ത്, വിലങ്ങാട് രാജു അലക്സ്, വളയം അരുവിക്കരയിൽ ലിനീഷ്, വെള്ളൂർ വനിതാ ബ്രാഞ്ചിൽ രജില മുണ്ടക്കൽ, നരിക്കാട്ടേരിയിൽ എം പ്രേമ, കുമ്മംങ്കോട്  പി രാഗേഷ് എന്നിവർ പതാക ഉയർത്തി.

വിവിധ കേന്ദ്രങ്ങളിൽ സി സുരേന്ദ്രൻ മാസ്റ്റർ, സി കെ ബാലൻ, വിമൽ കുമാർ കണ്ണങ്കൈ, സന്തോഷ് കക്കാട്ട് പ്രസംഗിച്ചു.

**English Summary:**

P Krishna Pillai's death anniversary was observed across Nadapuram constituency. As part of the commemoration, CPI local and branch committees organized morning processions and flag hoisting at various centers. CPI Nadapuram Mandalam Secretary Sreejith Mudappilayi hoisted the flag at Vellur in Thuneri panchayat. Several other leaders hoisted flags at different locations and leaders including C Surendran Master and CK Balan spoke at meetings.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379238/p-krishna-pillai-remembrance-day-nadapuram-cpi)