---
title: "വളയത്ത് വീട് തകർന്നു; യുവതിയും രണ്ട് മക്കളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു"
english_title: "The house in the ring collapsed, and the young woman and her two children escaped unharmed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/37931/the-house-in-the-ring-collapsed-and-the-young-woman-and-her-two-children-escaped-unharmed"
published_at: "2022-04-17T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625b8627db205_house.jpg"
keywords: []
---

# വളയത്ത് വീട് തകർന്നു; യുവതിയും രണ്ട് മക്കളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു

> **Lead Summary:** **വളയം : ** രാത്രിയുണ്ടായ കാറ്റിൽ വളയത്ത് വീട് തകർന്നു. വളയം ചെക്കോറ്റയിലെ കുളങ്ങരത്താഴ കുനി സന്തോഷിന്റെ വീടാണ് തകർന്നത്.സംഭവം നടക്കുമ്പോൾ സന്തോഷിന്റെ ഭാര്യയും രണ്ട് മക്കളും വീടിനകത്തുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

## Article Content

**വളയം : ** രാത്രിയുണ്ടായ കാറ്റിൽ വളയത്ത് വീട് തകർന്നു. വളയം ചെക്കോറ്റയിലെ കുളങ്ങരത്താഴ കുനി സന്തോഷിന്റെ വീടാണ് തകർന്നത്.സംഭവം നടക്കുമ്പോൾ സന്തോഷിന്റെ ഭാര്യയും രണ്ട് മക്കളും വീടിനകത്തുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റി. കഴിഞ്ഞദിവസങ്ങളിലുണ്ടായ വേനൽമഴയിൽ കുതിർന്ന ഓടുമേഞ്ഞ ഇരുനിലവീടിന്റെ മേൽക്കൂരയുടെ ഭാഗം തകർന്നുവീഴുകയായിരുന്നു.

ഓടുംകഴുക്കോലും വീടിന്റെ മുകൾനിലയിലും താഴത്തെനിലയുടെ വരാന്തയിലും പതിച്ചനിലയിലാണ്. പഞ്ചായത്തധികൃതരും വില്ലേജ് അധികൃതരും വീട് സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/37931/the-house-in-the-ring-collapsed-and-the-young-woman-and-her-two-children-escaped-unharmed)