---
title: "പി. കൃഷ്ണപിള്ള അനുസ്മരണം; തൂണേേരിയിലും മുള്ളൻകുന്നിലും പൊതുയോഗങ്ങളും പ്രകടനങ്ങളും നടന്നു"
english_title: "P Krishna Pillai Day Observed CPM Rally Mullankunnu Thuneri Meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379330/p-krishna-pillai-day-cpm-mullankunnu-thuneri-"
published_at: "2026-08-20T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86ba9e8e5de_p-krishna-pillai-day-cpm-mullankunnu-thuneri.jpg"
keywords: ["P Krishna Pillai", "CPM", "KK Dineshan", "P Mohanan"]
---

# പി. കൃഷ്ണപിള്ള അനുസ്മരണം; തൂണേേരിയിലും മുള്ളൻകുന്നിലും പൊതുയോഗങ്ങളും പ്രകടനങ്ങളും നടന്നു

> **Lead Summary:** **തൂണേരി: **പി. കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി തൂണേേരി ഏരിയയിൽ വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വൈകിട്ട് തൂണേേരിയിൽ നടന്ന ബഹുജന പ്രകടനവും പൊതുസമ്മേളനവും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തൂണേരി: **പി. കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി തൂണേേരി ഏരിയയിൽ വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വൈകിട്ട് തൂണേേരിയിൽ നടന്ന ബഹുജന പ്രകടനവും പൊതുസമ്മേളനവും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ ഉദ്ഘാടനം ചെയ്തു.

കനവത്ത് രവി അധ്യക്ഷനായി. പരിപാടിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.പി. ചാത്തു, ജില്ലാ കമ്മിറ്റി അംഗം കുടത്താങ്കണ്ടി സുരേഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സി.എച്ച്. മോഹനൻ, കെ.കെ. ദിനേശൻ പുറമേരി, ടി. അനിൽകുമാർ, തൂണേേരി ലോക്കൽ സെക്രട്ടറി ടി.പി. രഞ്ജിത്ത്, നെല്ലിയേരി ബാലൻ, ടി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. എ.കെ. അനീഷ് സ്വാഗതം പറഞ്ഞു.

ഇതിനോടനുബന്ധമായി മുള്ളൻകുന്നിലും സിപിഐ എം നേതൃത്വത്തിൽ പ്രകടനവും അനുസ്മരണ പൊതുയോഗവും നടന്നു. പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. തൂണേേരി ഏരിയ കമ്മിറ്റി അംഗം കെ.ആർ. ബിജു അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം കെ.കെ. സുരേഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ടി. മനോജ്, എ. റഷീദ്, മരുതോങ്കര ലോക്കൽ സെക്രട്ടറി കെ.ഒ. ദിനേശൻ, മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സതി എന്നിവർ സംസാരിച്ചു. മുുള്ളങ്കുന്ന് ലോക്കൽ സെക്രട്ടറി സി.പി. ബാബുരാജ് സ്വാഗതം പറഞ്ഞു.

English Summary:

As part of P. Krishna Pillai Day observance, CPM organized rallies and memorial public meetings at Mullankunnu and Thuneri. The Mullankunnu meeting was inaugurated by district secretariat member K.K. Dineshan. At Thuneri, the mass rally and public meeting were inaugurated by state committee member P. Mohanan. Various programs including Prabhat Bheri and flag hoisting were held across branches in the area.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379330/p-krishna-pillai-day-cpm-mullankunnu-thuneri-)