---
title: "ഒരു മാസം നീണ്ട വണ്ട് ഭീതിക്ക് വിരാമം; വാണിമേലിലെ അയ്യങ്കിയിൽ മാതുവിന്റെ വീട് ശുചീകരിച്ച് മലനാട് റസ്ക്യൂ ടീം"
english_title: "Vanimel Family Returns Home After Month Long Darkling Beetle Infestation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379386/vanimel-family-darkling-beetle-cleanup-malnad-rescue"
published_at: "2026-08-20T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8721db09f40_vanimel-family-darkling-beetle-cleanup-malnad-rescue.jpg"
keywords: ["Beetle Attack", "Vanimel Darkling Beetle", "Malnad Rescue Team", "Alphitobius Diaperinus"]
---

# ഒരു മാസം നീണ്ട വണ്ട് ഭീതിക്ക് വിരാമം; വാണിമേലിലെ അയ്യങ്കിയിൽ മാതുവിന്റെ വീട് ശുചീകരിച്ച് മലനാട് റസ്ക്യൂ ടീം

> **Lead Summary:** **വാണിമേൽ: **ഒരു മാസം നീണ്ട ദുരിതത്തിനൊടുവിൽ അയ്യങ്കിയിലെ മാതുവിനും കുടുംബത്തിനും സ്വന്തം വീട്ടിലേക്ക് തിരികെ കയറാം. വീടാകെ പടർന്നുപിടിച്ച മുക്ലി വണ്ടുകളുടെ ശല്യം കാരണം വീടുപൂട്ടി ഇറങ്ങേണ്ടി വന്ന ഈ പാവപ്പെട്ട കുടുംബത്തിന് ആശ്വാസമേകി മലനാട് റസ്ക്യൂ ടീം.

## Article Content

**വാണിമേൽ: **ഒരു മാസം നീണ്ട ദുരിതത്തിനൊടുവിൽ അയ്യങ്കിയിലെ മാതുവിനും കുടുംബത്തിനും സ്വന്തം വീട്ടിലേക്ക് തിരികെ കയറാം. വീടാകെ പടർന്നുപിടിച്ച മുക്ലി വണ്ടുകളുടെ ശല്യം കാരണം വീടുപൂട്ടി ഇറങ്ങേണ്ടി വന്ന ഈ പാവപ്പെട്ട കുടുംബത്തിന് ആശ്വാസമേകി മലനാട് റസ്ക്യൂ ടീം.

ഭക്ഷണം പോലും പാചകം ചെയ്യാൻ സമ്മതിക്കാതെ വീട് കയ്യേറിയ വണ്ടുകളിൽ നിന്ന് ഒടുവിൽ ആ കുടുംബത്തിന് മോചനം. . അയ്യങ്കിയിൽ എൻ. പി. മാതുവിന്റെ വീട്ടിൽ രൂക്ഷമായ മുക്ലി വണ്ട് (കോഴി ഫാം വണ്ട്) ശല്യത്തിന് പരിഹാരമായി കരുകുളം മലനാട് റസ്ക്യൂ ടീം അംഗങ്ങൾ വീട് ശുചീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. ടി. ബാബുവിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.

വാണിമേൽ നെല്ലിയുള്ള പറമ്പത്ത് മാതുവിന്റെയും മകൻ രാജീവന്റെയും ഓട് മേഞ്ഞ വീടിന്റെ ഭിത്തിയിലും മേൽക്കൂരയിലും അടുക്കളയിലും കിടപ്പുമുറിയിലുമെല്ലാം വണ്ടുകൾ കൂട്ടം കൂടിയതോടെ ഭക്ഷണം പാചകം ചെയ്യാനോ കിടന്നുറങ്ങാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു കുടുംബം.

**

ഒരു മാസത്തിലേറെയായി തുടരുന്ന ദുരിതത്തെ തുടർന്ന് മാതുവും കുടുംബവും സ്വന്തം വീട് പൂട്ടി ബന്ധുവീട്ടിലേക്ക് താമസം മാറേണ്ടി വന്നു. സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്നാണ് വണ്ടുകൾ കൂട്ടത്തോടെ എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. ദുരിതം ഉടൻ അവസാനിപ്പിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് കുടുംബത്തിന്റെ ആവശ്യത്തിന് പിന്നാലെയായിരുന്നു ശുചീകരണ പ്രവർത്തനം നടത്തിയത് .

ആൽഫിറ്റോബിയസ് ഡയാപെരിനസ് (Alphitobius diaperinus) എന്ന് ശാസ്ത്രീയ നാമമുള്ള ഡാർക്ക്ലിംഗ് ബീറ്റിൽ (Darkling Beetle) ഇനത്തിൽപ്പെട്ട വണ്ടുകളാണ് ഇവയെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ഈർപ്പവും ഇരുട്ടുമുള്ള ഓട് മേഞ്ഞ വീടുകൾ, മരത്തിലെ വിള്ളലുകൾ എന്നിവയാണ് ഇത്തരം വണ്ടുകൾ കൂടുതലായി താവളമാക്കുന്നത്.

ഈ വണ്ടുകൾ നേരിട്ട് കടിക്കുകയോ വിഷമുള്ളവയോ അല്ലെങ്കിലും, ഭക്ഷണസാധനങ്ങൾ നശിപ്പിക്കാനും ബാക്ടീരിയകൾ പരത്താനും സാധ്യതയുള്ളവയാണ്. വീടിന് ചുറ്റുമുള്ള ഉണങ്ങിയ ഇലകളും തടിക്കഷ്ണങ്ങളും നീക്കം ചെയ്യുക, വിള്ളലുകൾ അടയ്ക്കുക, കൃത്യമായ കീടനാശിനി പ്രയോഗം നടത്തുക എന്നിവയാണ് വിദഗ്ധർ നിർദ്ദേശിക്കുന്ന പരിഹാരമാർഗ്ഗങ്ങൾ.

English Summary**

A family in Ayyanki, Vanimel, led by N.P. Mathu, is returning home after over a month after a severe infestation of darkling beetles forced them to leave. The beetles had spread across walls, roof, kitchen and bedrooms, making cooking and sleeping impossible. The Malanad Rescue Team, led by Block Panchayat Member K.T. Babu, cleaned the tiled house. Locals believe the beetles came from a nearby rubber plantation. Experts identified them as Alphitobius diaperinus, which thrive in damp, dark places. While not venomous, they can contaminate food and spread bacteria. Removing debris, sealing cracks and using pesticides are recommended solutions.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379386/vanimel-family-darkling-beetle-cleanup-malnad-rescue)