---
title: "സ്നേഹസന്ത്വനമായി 12.5 ലക്ഷം രൂപ: പാറക്കടവ് ഡയാലിസിസ് സെന്ററിന് കൈത്താങ്ങായി ഓക്സ്ഫോർഡ് മാർഷ്യൽ ആർട്സ്"
english_title: "Oxford Martial Arts Academy Donates 12.5 Lakh Parakkadavu Dialysis Centre Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379426/oxford-martial-arts-donation-parakkadavu-dialysis-centre-nadapuram-"
published_at: "2026-08-21T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87d00a263e3_oxford-martial-arts-donation-parakkadavu-dialysis-centre-nadapuram.jpg"
keywords: ["Oxford Martial Arts", "Parakkadavu Dialysis Centre", "Dialysis Machine"]
---

# സ്നേഹസന്ത്വനമായി 12.5 ലക്ഷം രൂപ: പാറക്കടവ് ഡയാലിസിസ് സെന്ററിന് കൈത്താങ്ങായി ഓക്സ്ഫോർഡ് മാർഷ്യൽ ആർട്സ്

> **Lead Summary:** **നാദാപുരം: ** നാദാപുരം കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന ഓക്സ്ഫോർഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് നൽകുന്ന ഒരു ഡയാലിസിസ് മെഷീന്റെ ഒരു വർഷത്തെ പ്രവർത്തനച്ചെലവായ ₹12,50,000/- രൂപ യുടെ കൈമാറ്റ ചടങ്ങ് നാദാപുരം ഓക്സ്ഫോർഡ് ഹാളിൽ വെച്ചു നടന്നു.

## Article Content

**നാദാപുരം: ** നാദാപുരം കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന ഓക്സ്ഫോർഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് നൽകുന്ന ഒരു ഡയാലിസിസ് മെഷീന്റെ ഒരു വർഷത്തെ പ്രവർത്തനച്ചെലവായ ₹12,50,000/- രൂപ യുടെ കൈമാറ്റ ചടങ്ങ് നാദാപുരം ഓക്സ്ഫോർഡ് ഹാളിൽ വെച്ചു നടന്നു.

ഓക്സ്ഫോർഡ് ജ.സെക്രട്ടറി ഹാരിസ് സി.എചിന്റെ അധ്യക്ഷതയിൽ എം. എ. റസാഖ് മാസ്റ്റർ എം.എൽ.എ ചടങ്ങു ഉദ്‌ഘാടനം ചെയ്തു. സൂപ്പി നരിക്കാട്ടേരി ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം വിശദീകരിച്ചു. ഓക്സ്ഫോർഡ് പ്രസിഡന്റ് ഫൈസൽ സി എം ,ഡയാലിസിസ് ട്രസ്റ്റ് ചെയർമാൻ എം.പി. അബ്ദുള്ള ഹാജി,ട്രെഷറർ അഹമ്മദ് പുന്നക്കൽ ,മണ്ഡലം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത്.

ജ.സെക്രട്ടറി ,എം.പി. ജാഫർ മാസ്റ്റർ,സി വി എം വാണിമേൽ ,ഓക്സ്ഫോർഡ് ചീഫ് കോ ഓർഡിനേറ്റർ ഹാരിസ് കോമത്ത് ,സിറാജ് സി എച്, അബ്ദുൽ ജലീൽ ഗുരുക്കൾ,എം.പി. സൂപ്പി,നിസാർ എടത്തിൽ,പി മുനീർ മാസ്റ്റർ, കാണേക്കൽ അബ്ബാസ് ,ബഷീർ മണ്ടോടി, ഷംസീർ മാസ്റ്റർ ,മഹമൂദ് തൊടുവയിൽ ,റഫീഖ് മാസ്റ്റർ കുറ്റ്യാടി ,നാസർ കളത്തിൽ ,ലത്തീഫ് എടച്ചേരി,മഹ്‌റൂഫ് എംകെ,സധീക് ഗുരുക്കൾ ,ബഷീർ ടിപി ,നസീർ കോറോത്ത് ,റഹീം ചിറക്കൽ എന്നിവർ സംസാരിച്ചു.

English Summary:

Oxford Martial Arts Academy International based in Nadapuram donated Rs 12.5 lakh covering one year's operational cost of a dialysis machine to Parakkadavu Shihab Thangal Dialysis Centre. The handover ceremony was held at Oxford Hall, Nadapuram, inaugurated by MLA MA Razak Master and presided over by Oxford General Secretary Haris CH.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379426/oxford-martial-arts-donation-parakkadavu-dialysis-centre-nadapuram-)