---
title: "ഓപ്പറേഷൻ തൂഫാൻ പൊക്കി; എടച്ചേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ"
english_title: "Operation Thoofan Edachery MDMA Seized One Arrested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379483/operation-thoofan-edachery-mdma-arrest"
published_at: "2026-08-21T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a882360435c9_operation-thoofan-edachery-mdma-arrest.jpg"
keywords: ["Operation Thoofan", "Edachery News", "MDMA Seizure"]
---

# ഓപ്പറേഷൻ തൂഫാൻ പൊക്കി; എടച്ചേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

> **Lead Summary:** **നാദാപുരം: **എടച്ചേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കുനിങ്ങാട് സ്വദേശി കൈപ്പുറത്ത് മുഹമ്മദ് ആസിഫ് ആണ് അറസ്റ്റിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എടച്ചേരിയിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

## Article Content

**നാദാപുരം: **എടച്ചേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കുനിങ്ങാട് സ്വദേശി കൈപ്പുറത്ത് മുഹമ്മദ് ആസിഫ് ആണ് അറസ്റ്റിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എടച്ചേരിയിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

വൈക്കിലശ്ശേരി റോഡിലെ ഇല്ലത്ത് പാലത്തിന് സമീപത്ത് നിന്ന് 9.40 ഗ്രാം എംഡിഎംഎയുമായി ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.എച്ച്.ഒ കെ.പി വിപിൻ രാജിന്റെ നേതൃത്വത്തിൽ എസ്.ഐ രതീഷ് പഠിക്കൽ, സി.പി.ഒ മാരായ രജീഷ് ജി, രാഹുൽ, ഷനോജ്, കെ. മിനേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

English Summary:

As part of Operation Thoofan, police arrested a man with MDMA in Edachery. Kunigad native Kaippurath Muhammed Asif (28) was arrested near Illathu Palam on Vaykilassery Road with 9.40 grams of MDMA. The team included SHO KP Vipin Raj, SI Ratheesh Pathikkal and CPOs Rajeesh G, Rahul, Shanoj and K Minesh K.

**
**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379483/operation-thoofan-edachery-mdma-arrest)