---
title: "ഫോണിലൂടെയും നേരിട്ടും പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തി; കാവിലുംപാറ സ്വദേശിക്ക് കഠിന തടവും പിഴയും വിധിച്ച്  നാദാപുരം പോക്സോ കോടതി"
english_title: "Nadapuram POCSO Court Three And Half Years Jail For Molesting Minor Girl"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379495/nadapuram-pocso-court-sentence-minor-girl-harassment-case"
published_at: "2026-08-21T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a882efd15010_nadapuram-pocso-court-sentence-minor-girl-harassment-case.jpg"
keywords: ["POCSO Case", "Nadapuram Court", "Child Harassment Case"]
---

# ഫോണിലൂടെയും നേരിട്ടും പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തി; കാവിലുംപാറ സ്വദേശിക്ക് കഠിന തടവും പിഴയും വിധിച്ച്  നാദാപുരം പോക്സോ കോടതി

> **Lead Summary:** **നാദാപുരം: **ബാലികയെ ശല്യം ചെയ്ത കേസിൽ പ്രതിക്ക് മൂന്നര വർഷം കഠിന തടവും 7500രൂപയും പിഴശിക്ഷ വിധിച്ചു നാദാപുരം പോക്സോ കോടതി. കാവിലുംപാറ കാര്യാട്ട് മണിയാലം കണ്ടി സബാബ് നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ മേനോൻ ശിക്ഷിച്ചത്.

## Article Content

**നാദാപുരം: **ബാലികയെ ശല്യം ചെയ്ത കേസിൽ പ്രതിക്ക് മൂന്നര വർഷം കഠിന തടവും 7500രൂപയും പിഴശിക്ഷ വിധിച്ചു നാദാപുരം പോക്സോ കോടതി. കാവിലുംപാറ കാര്യാട്ട് മണിയാലം കണ്ടി സബാബ് നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ മേനോൻ ശിക്ഷിച്ചത്.

കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട് സ്വദേശിയായ പരാതിക്കാരിയെ പ്രതി തന്റെ പിക്കപ്പ് വാഹനത്തിൽ കയറ്റി കൊണ്ടുപോകവേ ലൈംഗിക ഉദ്ദേശത്തോടെ ബുദ്ധിമുട്ടിക്കാൻ ശ്രമിക്കുകയും തുടർന്ന് പല ദിവസങ്ങളിലായി ഫോണിലൂടെയും വീട്ടിൽ വന്നു ലൈംഗികാക്രമം നടത്തണമെന്ന് ഉദ്ദേശത്തോടെ പെരുമാറിയെന്നായിരുന്നു കേസ്.

2024 ഏപ്രിൽ ഇരുപത്തിരണ്ടാം തീയതി വാഹനത്തിൽ വച്ചും ശല്യം ചെയ്യാൻ ശ്രമിക്കുകയും പിന്നീട് ഫോണിൽ വിളിച്ചു ശല്യം ചെയ്ത സംഭവത്തെ തുടർന്ന് പരാതിക്കാരി തൊട്ടിൽപാലം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

കേസിൽ 12സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. തൊട്ടിൽപ്പാലം സബ് ഇൻസ്പെക്ടർ മാരായ വിഷ്ണു എംപി ,എ അൻവർ ഷാ, എ എസ് ഐ സീമ വി കെ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

English Summary:

Nadapuram POCSO Fast Track Special Court Judge Devan K Menon sentenced Kavilumpara resident Sabab (43) to three and a half years rigorous imprisonment and Rs 7500 fine for harassing a minor girl. The case was that he attempted to harass the complainant, a native of Karingad, while taking her in his pickup vehicle and later harassed her over phone and at home. Case was registered on complaint at Thottilpalam police station in April 2024.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379495/nadapuram-pocso-court-sentence-minor-girl-harassment-case)