---
title: "സൗഹൃദപ്പൂക്കളമായി; നാദാപുരം അർബൻ ബാങ്കിൽ ഓണ സദ്യയും സൗഹൃദ സംഗമവും"
english_title: "Onam Sadhya And Friendship Gathering Held At Nadapuram Urban Bank"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379515/nadapuram-urban-bank-onam-sadhya-friendship-gathering"
published_at: "2026-08-21T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8847de71c95_nadapuram-urban-bank-onam-sadhya-friendship-gathering.jpg"
keywords: ["Nadapuram Urban Bank", "Onam Celebration", "Cooperative Bank"]
---

# സൗഹൃദപ്പൂക്കളമായി; നാദാപുരം അർബൻ ബാങ്കിൽ ഓണ സദ്യയും സൗഹൃദ സംഗമവും

> **Lead Summary:** നാദാപുരം: ഓണാഘോഷത്തിന്റെ ഭാഗമായി നാദാപുരം അർബൻ ബാങ്കിൽ സംഘടിപ്പിച്ച സൗഹൃദ സംഗമവും ഓണ സദ്യയും ശ്രദ്ധേയമായി. പ്രത്യേക ക്ഷണിതാക്കളും, ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുത്ത പരിപാടി ഓണത്തിന്റെ കൂട്ടായ്മയും സൗഹൃദവും വിളിച്ചോതുന്നതായി.

## Article Content

നാദാപുരം: ഓണാഘോഷത്തിന്റെ ഭാഗമായി നാദാപുരം അർബൻ ബാങ്കിൽ സംഘടിപ്പിച്ച സൗഹൃദ സംഗമവും ഓണ സദ്യയും ശ്രദ്ധേയമായി. പ്രത്യേക ക്ഷണിതാക്കളും, ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുത്ത പരിപാടി ഓണത്തിന്റെ കൂട്ടായ്മയും സൗഹൃദവും വിളിച്ചോതുന്നതായി.

വിവിധ മേഖലകളിൽ നിന്നുള്ളവരുടെ സഹകരണവും പങ്കാളിത്തവും ഓണാഘോഷത്തിന് മാറ്റുകൂട്ടി. പരസ്പര സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന സന്ദേശം പകർന്നുനൽകിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസ് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ എം കെ അഷ്റഫ് അധ്യക്ഷനായി.

വടകര താലൂക്ക് കാർഷിക വികസന ബാങ്ക് വൈസ് ചെയർമാൻ മുഹമ്മദ് ബംഗ്ലത്ത്, സഹകരണ ഇൻസ്പെക്ടർ ഹാരിസ് നാരോത്ത്, ബാങ്ക് വൈസ് ചെയർമാൻ പി പി അശോകൻ, ജനറൽ മാനേജർ കെ എൻ അബ്ദുറഷീദ്, ഡയറക്ടർമാരായ എൻ കെ മൂസ, കണയ്ക്കൽ അബ്ബാസ്, ഗംഗാധരൻ വട്ടോളി, സി കെ കുഞ്ഞാലി, വി വി ഫൗസിയ തുടങ്ങിയവർ സംസാരിച്ചു.

**English Summary:**

As part of Onam celebrations, Nadapuram Urban Bank organized a friendship gathering and Onam Sadhya. District Panchayat Vice President KK Navas inaugurated the event chaired by Bank Chairman MK Ashraf. Board members, staff and invited guests attended, sharing message of unity and friendship.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379515/nadapuram-urban-bank-onam-sadhya-friendship-gathering)