---
title: "നിർധനർക്കും ഓണമുണ്ണാൻ കിറ്റ് നൽകി പതിവു തെറ്റിക്കാതെ കുഞ്ഞിരാമൻ"
english_title: " Kallachi MT Hotel Owner Kunjiraman Distributes Onam Kits To Needy Continues Tradition"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379535/kallachi-mt-hotel-owner-kunjiraman-onam-kit-distribution-nadapuram"
published_at: "2026-08-21T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a88791837a5a_kallachi-mt-hotel-owner-kunjiraman-onam-kit-distribution-nadapuram.jpg"
keywords: ["Nadapuram News", "Onam Kit", "Charity"]
---

# നിർധനർക്കും ഓണമുണ്ണാൻ കിറ്റ് നൽകി പതിവു തെറ്റിക്കാതെ കുഞ്ഞിരാമൻ

> **Lead Summary:** നാദാപുരം: കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി നിർധനർക്കും , രോഗി കൾക്കും ആഘോഷ അവസരങ്ങളിൽ കിറ്റ് നൽകി മാതൃകയാവുകയാണ് കല്ലാച്ചി എം.ടി ഹോട്ടൽ ഉടമ എo ടി കുഞ്ഞിരാമനും, കുടുംബവും.

## Article Content

നാദാപുരം: കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി നിർധനർക്കും , രോഗി കൾക്കും ആഘോഷ അവസരങ്ങളിൽ കിറ്റ് നൽകി മാതൃകയാവുകയാണ് കല്ലാച്ചി എം.ടി ഹോട്ടൽ ഉടമ എo ടി കുഞ്ഞിരാമനും, കുടുംബവും.

**

ദിവസത്തിലെ ചെറിയ വരുമാനത്തിൽ നിന്ന് നിശ്ചിത സംഖ്യ മാറ്റി വെച്ചാണ് കുഞ്ഞിരാമൻ നിർധന ർക്ക് ഓണ മുട്ടാൻ കിറ്റ് നൽകുന്നത്. ഇപ്രാവശ്യം കിറ്റ് വിതരണത്തോടൊപ്പം രണ്ട് പ്രതിഭകളെ ആദരരിക്കുക കൂടി ചെയ്തു.

തിരുവനന്തപുരം എയർപോർട്ട് അതോറിറ്റിയിൽ നിന്ന് വിരമിച്ച ചിത്രകാരൻ കൂടിയായ കെ.പി സുരേഷ്, ഫ്ലവേഴ്സ് ടി.വി ടോപ് സിംഗർ ഫെയിം ദേവദർശ് എന്നിവരേയാണ് ആദരിച്ചത്. പരിപാടി കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി കുഞ്ഞികണ്ണൻ ഉദ്ഘാടനം ചെയ്തു.

വി.പി കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.വിജയലക്ഷ്മിടീച്ചർ, സി.കെ രാജേഷ്, സി.എച് ബാലകൃഷ്ണൻ , കരിമ്പിൽ ദിവാകരൻ,കെ.ടി.കെ ചന്ദ്രൻ , കരിമ്പിൽ വസന്ത എന്നിവർ സംസാരിചു എം.ടി കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.

English Summary:**

For the past decade, MT Hotel owner MT Kunjiraman and family from Kallachi, Nadapuram have been setting an example by distributing kits to the poor and patients during festive occasions. Saving from his daily small income, he distributes Onam kits. This time two talents, painter KP Suresh, retired from Thiruvananthapuram Airport Authority, and Flowers TV Top Singer fame Devadarsh, were also honoured during the distribution event inaugurated by Kelu Ettan Study Research Centre Director KT Kunjikannan.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379535/kallachi-mt-hotel-owner-kunjiraman-onam-kit-distribution-nadapuram)