---
title: "വൃക്കരോഗികൾക്ക് കൈത്താങ്ങായി നാഷണൽ കോളേജ് പുളിയാവ് എൻ.എസ്.എസ്; മൂന്ന് ലക്ഷം രൂപയുടെ സഹായം കൈമാറി"
english_title: "National College Puliyavu NSS Donates Three Lakh Rupees To Dialysis Centres"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379536/national-college-puliyavu-nss-donates-three-lakh-dialysis-centres"
published_at: "2026-08-21T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a887a111f515_national-college-puliyavu-nss-donates-three-lakh-dialysis-centres.jpg"
keywords: ["Nadapuram News", "National College Puliyavu", "NSS", "Dialysis Centre"]
---

# വൃക്കരോഗികൾക്ക് കൈത്താങ്ങായി നാഷണൽ കോളേജ് പുളിയാവ് എൻ.എസ്.എസ്; മൂന്ന് ലക്ഷം രൂപയുടെ സഹായം കൈമാറി

> **Lead Summary:** നാദാപുരം : വൃക്കരോഗികൾക്ക് ആശ്വാസമേകുന്ന ഡയാലിസിസ് സെന്ററുകൾക്ക് കൈത്താങ്ങായി നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പുളിയാവിലെ എൻ.എസ്.എസ് യൂണിറ്റ്. വളന്റിയർമാരുടെ നേതൃത്വത്തിൽ നടത്തിയ ‘ജീവധാര’ ഫണ്ട് ശേഖരണത്തിലൂടെ സമാഹരിച്ച മൂന്ന് ലക്ഷം രൂപ രണ്ട് ഡയാലിസിസ് സെന്ററുകൾക്ക് കൈമാറി. പരിപാടി എംഎൽഎ കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം : വൃക്കരോഗികൾക്ക് ആശ്വാസമേകുന്ന ഡയാലിസിസ് സെന്ററുകൾക്ക് കൈത്താങ്ങായി നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പുളിയാവിലെ എൻ.എസ്.എസ് യൂണിറ്റ്. വളന്റിയർമാരുടെ നേതൃത്വത്തിൽ നടത്തിയ ‘ജീവധാര’ ഫണ്ട് ശേഖരണത്തിലൂടെ സമാഹരിച്ച മൂന്ന് ലക്ഷം രൂപ രണ്ട് ഡയാലിസിസ് സെന്ററുകൾക്ക് കൈമാറി. പരിപാടി എംഎൽഎ കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനും, ബ്രദേഴ്സ്–തണൽ വാണിമേൽ ഡയാലിസിസ് സെന്ററിനും ഒന്നര ലക്ഷം രൂപ വീതമാണ് കൈമാറിയത്. പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനുള്ള തുക ജനറൽ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി ഏറ്റുവാങ്ങി.

കോർഡിനേറ്റർ അജിനാസ് സംബന്ധിച്ചു. ബ്രദേഴ്സ്–തണൽ വാണിമേൽ ഡയാലിസിസ് സെന്ററിനുള്ള തുക ചെയർമാൻ ആലിഹസ്സൻ ഹാജിയും കോർഡിനേറ്റർമാരായ റിട്ട. DYSP അബ്ദുൽ വഹാബ്, കണ്ണോത്ത് അലി എന്നിവരും ഏറ്റുവാങ്ങി.

വൃക്കരോഗം രോഗിയെ ചികിത്സാ പ്രതിസന്ധിയിലാക്കുന്നതിനൊപ്പം കുടുംബങ്ങളെ വലിയ സാമ്പത്തികവും മാനസികവുമായ പ്രയാസങ്ങളിലേക്കും നയിക്കുന്ന സാഹചര്യത്തിൽ, ഇത്തരം രോഗികൾക്ക് ആശ്വാസമേകുന്ന ഡയാലിസിസ് സെന്ററുകൾക്ക് ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് എൻ.എസ്.എസ് യൂണിറ്റ് ഫണ്ട് ശേഖരണം നടത്തിയത്.

വിദ്യാർത്ഥികൾ സമൂഹത്തിന്റെ വേദനകൾ ഏറ്റെടുത്ത് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് എംഎൽഎ അഭിജിത്ത് പറഞ്ഞു.

ഫണ്ട് ശേഖരണത്തിൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച വളന്റിയർമാരായ റന്ന, നസ്മി, ആയിഷ ഹാനിയ എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി.

കോളേജ് പ്രിൻസിപ്പാൾ ഡോ.മധുസൂദനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റംഷിദ് പി.പി സ്വാഗതവും പറഞ്ഞു. മാനേജ്മെന്റ് ജനറൽ സെക്രട്ടറി കുഞ്ഞബ്ദുല്ല മരുന്നോളി, സ്റ്റാഫ് സെക്രട്ടറി അഫ്ന ഹമീദ്, സൂപ്രണ്ട് ബാലകൃഷ്ണ നമ്പ്യാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു.

ഡയാലിസിസ് സെന്റർ പ്രതിനിധികളും ചടങ്ങിൽ സംസാരിച്ചു. ‘ജീവധാര’ കോർഡിനേറ്റർ സിയാദ് സി.എച്ച്. നന്ദിയും പറഞ്ഞു. അധ്യാപകരും എൻ.എസ്.എസ് വളന്റിയർമാരും ചടങ്ങിൽ പങ്കെടുത്തു.

**English Summary:**

NSS unit of National College of Arts and Science, Puliyavu, Nadapuram extended support to kidney patients by donating Rs 3 lakh collected through 'Jeevadhara' fund collection to two dialysis centres. MLA KP Abhijith inaugurated the event. Rs 1.5 lakh each was given to Parakkadavu Shihab Thangal Dialysis Centre and Brothers-Thanal Vanimel Dialysis Centre. Top fund collectors were honoured.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379536/national-college-puliyavu-nss-donates-three-lakh-dialysis-centres)