---
title: "ആർത്തുല്ലസിച്ച് കുട്ടികൾ; കുതിരപ്പുറത്ത് മാവേലിയെ വരവേറ്റ് വളയം സ്കൂളിൽ ഓണാഘോഷം"
english_title: "Valayam Government School Students Celebrate Onam Welcoming Mahabali On Horseback"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379537/valayam-government-school-onam-celebration-mahabali-horseback"
published_at: "2026-08-21T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a887cf1508e2_valayam-government-school-onam-celebration-mahabali-horseback.jpg"
keywords: ["Onam Celebration", "Valayam School", "Nadapuram News"]
---

# ആർത്തുല്ലസിച്ച് കുട്ടികൾ; കുതിരപ്പുറത്ത് മാവേലിയെ വരവേറ്റ് വളയം സ്കൂളിൽ ഓണാഘോഷം

> **Lead Summary:** നാദാപുരം: ലോകമെമ്പാടും സാഹോദര്യത്തിന്റെ സന്ദേശം വിളിച്ചോതി ഓണം ആഘോഷിക്കുമ്പോൾ അതിന്റെ ഭാഗമാവുകയാണ് സ്കൂൾ വിദ്യാർത്ഥികളും. തങ്ങളുടേതായ വൈവിധ്യമാർന്ന പരിപാടികളിലൂടെയാണ് കുട്ടികൾ ഓണാഘോഷത്തിന് നിറം പകരുന്നത്.

## Article Content

നാദാപുരം: ലോകമെമ്പാടും സാഹോദര്യത്തിന്റെ സന്ദേശം വിളിച്ചോതി ഓണം ആഘോഷിക്കുമ്പോൾ അതിന്റെ ഭാഗമാവുകയാണ് സ്കൂൾ വിദ്യാർത്ഥികളും. തങ്ങളുടേതായ വൈവിധ്യമാർന്ന പരിപാടികളിലൂടെയാണ് കുട്ടികൾ ഓണാഘോഷത്തിന് നിറം പകരുന്നത്.

അതിരുവിട്ട ആഘോഷങ്ങൾക്ക് നിയമപാലകർ അതിർവരമ്പുകൾ നിശ്ചയിക്കുമ്പോൾ, വേറിട്ട വഴികൾ തേടുകയാണ് പുതുതലമുറ. വ്യത്യസ്തമായ രീതിയിൽ കുതിരപ്പുറത്ത് മാവേലിയെ വരവേറ്റാണ് വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഓണം ആഘോഷിച്ചത്.

കുതിരപ്പുറത്തെത്തിയ മാവേലിയുടെ വരവ് നാട്ടുകാർക്കും കൗതുകമുള്ള കാഴ്ചയായി. കുട്ടികളുടെ വേറിട്ട ഓണാഘോഷം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

കള്ളവും ചതിയും ഇല്ലാത്ത മാവേലിയുടെ കാലത്തെ കുട്ടികൾ ഓർത്തെടുക്കുന്നത് സൗഹാർദപരമായ ഒരു പുതിയ കാലഘട്ടത്തിന് വഴിത്തിരിവാകട്ടെയെന്നാണ് അധ്യാപകരും മുതിർന്നവരും ആഗ്രഹിക്കുന്നത്.

**English Summary:**

Students of Valayam Government Higher Secondary School in Nadapuram celebrated Onam in a unique way by welcoming Mahabali on horseback. While Onam is celebrated worldwide with message of brotherhood, students added colour with diverse programs. The arrival of Mahabali on horseback attracted locals and drew attention. Teachers hope such celebrations recalling Mahabali's era without deceit will inspire a new harmonious generation.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379537/valayam-government-school-onam-celebration-mahabali-horseback)