---
title: "സമ്പൽസമൃദ്ധിയുടെ ഓണം; കല്ലാച്ചിയിൽ ഇല്ലത്ത് കോംപ്ലക്സ് മർച്ചന്റ് അസോസിയേഷന്റെ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു"
english_title: "Kallachi Illath Complex Onam Celebration Merchant Association"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379569/kallachi-illath-complex-onam-celebration"
published_at: "2026-08-22T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8922964f8cd_kallachi-illath-complex-onam-celebration.jpg"
keywords: ["Onam Celebration 2025", "Merchant Association", "KM Raghunath"]
---

# സമ്പൽസമൃദ്ധിയുടെ ഓണം; കല്ലാച്ചിയിൽ ഇല്ലത്ത് കോംപ്ലക്സ് മർച്ചന്റ് അസോസിയേഷന്റെ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു

> **Lead Summary:** **കല്ലാച്ചി: ** വറുതിയുടെ കാലത്തുനിന്നും സമ്പൽസമൃദ്ധമായ ഒരു ഉത്സവമാണ് ഓണമെന്ന് അഡ്വ. കെ.എം. രഘുനാഥ്. ഇല്ലത്ത് കോംപ്ലക്സ് മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കല്ലാച്ചി: ** വറുതിയുടെ കാലത്തുനിന്നും സമ്പൽസമൃദ്ധമായ ഒരു ഉത്സവമാണ് ഓണമെന്ന് അഡ്വ. കെ.എം. രഘുനാഥ്. ഇല്ലത്ത് കോംപ്ലക്സ് മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ നാടൻ കലാമത്സരങ്ങളോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. കമ്പവലി, ഉറിയടി, കസേരക്കളി തുടങ്ങിയ നാടൻ മത്സരങ്ങളും ഓണസദ്യയും ഏവരുടെയും മനം നിറച്ചു. അസോസിയേഷൻ പ്രസിഡന്റ് പത്മനാഭൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഷംസുദ്ദീൻ ഇല്ലത്ത് സ്വാഗതം പറഞ്ഞു.

,സുകുമാരൻ, സച്ചിം ആൽഫ, കിരൺ വളയം, ശ്രിജേഷ്‌ ഗിഫ്റ്ററി, ബിജു കായക്കൊടി, വ്യാപാരിവ്യവസായി ഏകോപനസമിതി വൈസ്‌ പ്രസിഡന്റ്‌ തണൽ അശോകൻ, ഇസ്‌ഹാഖ്‌ എന്നിവർ സംസാരിച്ചു. തുടർന്ന് മത്സരങ്ങളിൽ വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.

English Summary:

An Onam celebration was organized under the auspices of the Illath Complex Merchant Association at Kallachi. Adv KM Raghunath inaugurated the event, stating that Onam is a festival of abundance from times of scarcity and for human harmony. The celebration featured traditional competitions like tug of war, Uriyadi and musical chairs, along with Onasadya. Association President Padmanabhan presided over the function, and prizes were distributed to winners.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379569/kallachi-illath-complex-onam-celebration)