---
title: " ‘ഓണ സമൃദ്ധി 2026’; കർഷക ചന്തയ്ക്ക് തുടക്കമായി"
english_title: "Ona Samridhi 2026 Farmers Market Started At Chekkyad Parakkadavu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379647/ona-samridhi-2026-farmers-market-chekkyad-parakkadavu-inaugurated"
published_at: "2026-08-22T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8999b1e8967_ona-samridhi-2026-farmers-market-chekkyad-parakkadavu-inaugurated.jpg"
keywords: ["Ona Samridhi 2026", "Chekkyad Grama Panchayat", "Farmers Market", "Parakkadavu News"]
---

#  ‘ഓണ സമൃദ്ധി 2026’; കർഷക ചന്തയ്ക്ക് തുടക്കമായി

> **Lead Summary:** പാറക്കടവ്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് - ചെക്യാട് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണക്കാലത്ത് പൊതുജനങ്ങൾക്കും കർഷകർക്കും ഒരുപോലെ ആശ്വാസമേകി ‘ഓണ സമൃദ്ധി 2026’ കർഷക ചന്തയ്ക്ക് തുടക്കമായി.

## Article Content

പാറക്കടവ്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് - ചെക്യാട് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണക്കാലത്ത് പൊതുജനങ്ങൾക്കും കർഷകർക്കും ഒരുപോലെ ആശ്വാസമേകി ‘ഓണ സമൃദ്ധി 2026’ കർഷക ചന്തയ്ക്ക് തുടക്കമായി.

കർഷക ചന്തയുടെ ഉദ്ഘാടനം ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ നിർവഹിച്ചു. നാടൻ കർഷകർ ഉൽപ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും മറ്റ് കാർഷിക ഉൽപ്പന്നങ്ങളും ഇടനിലക്കാരുടെ ചൂഷണമില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാനും, കർഷകർക്ക് അർഹമായ വില ഉറപ്പാക്കാനുമാണ് ചന്തയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.

പൊതുജനങ്ങൾക്ക് വിപണി നിരക്കിനേക്കാൾ കുറഞ്ഞ വിലയിൽ ഓണത്തിന് ആവശ്യമായ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കാൻ കർഷക ചന്ത ഉപകരിക്കും. ചടങ്ങിൽ ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ, മെമ്പർമാരായ കെ കെ അബ്ദുല്ല, റൈഹാനത്ത് പാറേമ്മൽ, മൈമൂനത്ത് എം പി, ചെക്യാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ആശിഖ് കെ, സുരേന്ദ്രൻ പി, തയ്യിൽ ശ്രീധരൻ, ഹസ്സൻപിള്ളാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.

കൃഷി ഓഫീസർ ഭാഗ്യലക്ഷ്മി ടി എസ് സ്വാഗതവും കൃഷി അസിസ്റ്റന്റ് ആതിര ടി നന്ദിയും പറഞ്ഞു. ഓണക്കാലത്ത് വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാനും പ്രാദേശിക കർഷകരെ പ്രോത്സാഹിപ്പിക്കാനും ചന്ത സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.

**English Summary:**

Ona Samridhi 2026 farmers market started at Parakkadavu under leadership of Agriculture Development and Farmers Welfare Department and Chekkyad Grama Panchayat Krishi Bhavan. Market inaugurated by Chekkyad Grama Panchayat President Ahammed Punnakkal. Aim is to deliver toxin-free vegetables produced by local farmers directly to consumers without middlemen exploitation and ensure fair price to farmers. Market will provide quality Onam essential products at lower than market rate.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379647/ona-samridhi-2026-farmers-market-chekkyad-parakkadavu-inaugurated)