---
title: "ആർപ്പുവിളികളോടെ വരവേറ്റു; പൂക്കളം കാണാൻ അറബികൾ പേരോട് സ്കൂളിൽ, ഓണാഘോഷത്തിനിടെ കൗതുക കാഴ്ച"
english_title: "Arab Tourists Visit Perode MIM School To See Pookalam Onam Celebration Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379649/arab-tourists-visit-perode-mim-school-onam-pookalam-nadapuram"
published_at: "2026-08-22T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a899bc013faf_arab-tourists-visit-perode-mim-school-onam-pookalam-nadapuram.jpg"
keywords: ["Perode MIM School", "Onam Celebration", "Arab Tourists", "Nadapuram News"]
---

# ആർപ്പുവിളികളോടെ വരവേറ്റു; പൂക്കളം കാണാൻ അറബികൾ പേരോട് സ്കൂളിൽ, ഓണാഘോഷത്തിനിടെ കൗതുക കാഴ്ച

> **Lead Summary:** നാദാപുരം: പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം നടക്കുന്നതിനിടെ പൂക്കളം കാണാൻ അറബികൾ എത്തിയത് കുട്ടികൾക്കും നാട്ടുകാർക്കും കൗതുകമായി.

## Article Content

നാദാപുരം: പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം നടക്കുന്നതിനിടെ പൂക്കളം കാണാൻ അറബികൾ എത്തിയത് കുട്ടികൾക്കും നാട്ടുകാർക്കും കൗതുകമായി.

ഒമാനിലെ ആർമി ഓഫീസറായ സാഹിദ് ഹുസ്നിയുടെ നേതൃത്വത്തിൽ എമിഗ്രേഷൻ ഓഫീസർ സുൽത്താൻ ഹുസ്നി, മുഹമ്മദ് ഹാജർ, ഖാലിദ് ഹുസ്നി, അബ്ദുള്ള ഹുസ്നി എന്നീ അഞ്ച് പേരടങ്ങുന്ന സംഘമാണ് പേരോട് സ്കൂളിന്റെ ഓണാഘോഷ പരിപാടിയിൽ അതിഥികളായി എത്തിയത്.

**

ഓണാഘോഷത്തിന്റെ ഭാഗമായി മഹാബലി കുതിരപ്പുറത്ത് എത്തിയതും, കുട്ടികൾ ഒരുക്കിയ വർണാഭമായ പൂക്കളങ്ങളും അറബികൾക്ക് ഏറെ കൗതുകമായി. അറബികളും കേരളവും തമ്മിലുള്ള സ്നേഹബന്ധം തെളിയിക്കുന്നതായിരുന്നു ഈ സന്ദർശനം.

സ്കൂൾ കവാടത്തിൽ അറബികൾ എത്തിയതോടെ ആർപ്പുവിളികളോടെ ആവേശപൂർവ്വമാണ് കുട്ടികൾ അവരെ വരവേറ്റത്. സ്കൂൾ കുട്ടികൾക്കൊപ്പം ഓണസദ്യ കഴിക്കുകയും, ശിങ്കാരി മേളം ആസ്വദിക്കുകയും ചെയ്ത അറബികൾ ശരിക്കും ഓണാഘോഷത്തിൽ ലയിച്ചു.

മാനേജർ പി ബി കുഞ്ഞമ്മദ് ഹാജി, ഹെഡ്മാസ്റ്റർ ഹാരിസ് പാണാറത്ത്, അബ്ദുള്ള ഒലിയോട്, എൻസിസി ഓഫീസർ അബ്ദുൽ ഹമീദ് സി, കമ്മിറ്റി സെക്രട്ടറി ടി കെ അബ്ബാസ്, കെ പി മുഹമ്മദ്, ആഘോഷ കമ്മിറ്റി കൺവീനർ നവാസ് മാസ്റ്റർ, ബിജു ആർ ബി, ഹമീദ് എം സി, കടോളി മഹമൂദ് മാസ്റ്റർ, മൻസൂർ കടോളി എന്നിവർ വിദേശ പ്രതിനിധികളെ സ്വീകരിച്ചു.

English Summary:**

During Onam celebration at Perode MIM Higher Secondary School in Nadapuram, a group of five Arab tourists arrived to see pookalam, creating curiosity among students and locals. Led by Oman Army Officer Sahid Husni, group included immigration officer Sultan Husni, Mohammed Hajar, Khalid Husni and Abdullah Husni. They enjoyed Mahabali on horseback, Onam sadya and Shinkari melam. School officials including Manager PB Kunhammed Haji and Headmaster Harris Panarath received them.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379649/arab-tourists-visit-perode-mim-school-onam-pookalam-nadapuram)