---
title: "'ലൈറ്റ് ഓഫ് മദീന' 26; ലോഗോ പ്രകാശനം ചെയ്തു, പരിപാടി ആഗസ്ത് 30ന് വാണിമേലിൽ"
english_title: "Light Of Madina 26 Logo Released Event On August 30 At Vanimel Vadinoor College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379662/light-of-madina-26-logo-released-vanimel-vadinoor-college-august-30"
published_at: "2026-08-22T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89c0c278c0f_light-of-madina-26-logo-released-vanimel-vadinoor-college-august-30.jpg"
keywords: ["Light Of Madina 26", "Vanimel Vadinoor College", "SYS", "Logo Release"]
---

# 'ലൈറ്റ് ഓഫ് മദീന' 26; ലോഗോ പ്രകാശനം ചെയ്തു, പരിപാടി ആഗസ്ത് 30ന് വാണിമേലിൽ

> **Lead Summary:** വാണിമേൽ: വാദീനൂർ കോളജ് ക്യാമ്പസിൽ ആഗസ്റ്റ് 30ന് നടക്കുന്ന 'ലൈറ്റ് ഓഫ് മദീന'26 പരിപാടികളുടെ ലോഗോ പ്രകാശനം ചെയ്തു. എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി പി സി തങ്ങൾ ലോഗോ പ്രകാശനം നിർവഹിച്ചു.

## Article Content

വാണിമേൽ: വാദീനൂർ കോളജ് ക്യാമ്പസിൽ ആഗസ്റ്റ് 30ന് നടക്കുന്ന 'ലൈറ്റ് ഓഫ് മദീന'26 പരിപാടികളുടെ ലോഗോ പ്രകാശനം ചെയ്തു. എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി പി സി തങ്ങൾ ലോഗോ പ്രകാശനം നിർവഹിച്ചു.

വ്യാപാര പ്രമുഖൻ മാംഗോ റഫീഖ് ലോഗോ ഏറ്റുവാങ്ങി. സ്വാഗത സംഘം ഭാരവാഹികളായ അഷ്റഫ് കൊറ്റാല, ശിഹാബ് ദാരിമി, കെ പി മൊയ്തു ഹാജി, വി വി അലി മാസ്റ്റർ, മുല്ലാ മുഹമ്മദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഇശ്ഖ് മജ്‌ലിസും വാദീനൂർ ഹോസ്റ്റൽ നിർമാണ ഉദ്ഘാടനവും ഉൾപ്പെടെ വിവിധ പരിപാടികളോടെയാണ് ഈ വർഷം 'ലൈറ്റ് ഓഫ് മദീന'26 സംഘടിപ്പിക്കുന്നത്.

വാദീനൂർ ക്യാമ്പസിൽ ആഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

**English Summary:**

Logo released for Light of Madina 26 to be held at Vadinoor College campus, Vanimel on August 30. SYS district president Sayyid TPC Thangal released logo, received by business leader Mango Rafeeq. Reception committee members Ashraf Kottala, Shihab Darimi, KP Moythu Haji, VV Ali Master, Mulla Muhammed attended. This year Light of Madina 26 will include Ishq Majlis and Vadinoor Hostel construction inauguration. Event will be held on Sunday August 30 from 9 am to 1 pm at Vadinoor campus with prominent scholars and socio-cultural leaders participating.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379662/light-of-madina-26-logo-released-vanimel-vadinoor-college-august-30)