---
title: "മുതുവടത്തൂർ എംഎൽപി സ്കൂളിൽ പിടിഎ ജനറൽ ബോഡിയും അനുമോദന സദസ്സും സംഘടിപ്പിച്ചു"
english_title: "Muthuvadathur MLP School PTA General Body Meeting And Felicitation Ceremony Held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379663/muthuvadathur-mlp-school-pta-general-body-felicitation-edacheri"
published_at: "2026-08-22T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89c22a2081b_muthuvadathur-mlp-school-pta-general-body-felicitation-edacheri.jpg"
keywords: ["Muthuvadathur MLP School", "PTA General Body", "CM Kids Scholarship", "Purameri Panchayat"]
---

# മുതുവടത്തൂർ എംഎൽപി സ്കൂളിൽ പിടിഎ ജനറൽ ബോഡിയും അനുമോദന സദസ്സും സംഘടിപ്പിച്ചു

> **Lead Summary:** എടച്ചേരി: മുതുവടത്തൂർ എംഎൽപി സ്കൂൾ പിടിഎ ജനറൽ ബോഡിയും സിഎം കിഡ്സ് സ്കോളർഷിപ്പ് പരീക്ഷയിലും മറ്റു മത്സര പരീക്ഷകളിലും വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്സും സംഘടിപ്പിച്ചു.

## Article Content

എടച്ചേരി: മുതുവടത്തൂർ എംഎൽപി സ്കൂൾ പിടിഎ ജനറൽ ബോഡിയും സിഎം കിഡ്സ് സ്കോളർഷിപ്പ് പരീക്ഷയിലും മറ്റു മത്സര പരീക്ഷകളിലും വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്സും സംഘടിപ്പിച്ചു.

കഴിഞ്ഞ അധ്യയന വർഷം സിഎം കിഡ്സ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ റിസ ഫാത്തിമ, ഫാത്തിമ ഷിഫാന, ആയിഷ ഷസ, റിൻസ മെഹ്റിൻ എന്നീ വിദ്യാർത്ഥികൾക്ക് മാനേജ്മെന്റ് കമ്മിറ്റിയുടെ വക പുത്തൻ സൈക്കിളുകൾ വിതരണം ചെയ്തു.

പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീലത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി ഷാഹിന അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ സബീദ, പിടിഎ പ്രസിഡന്റ് സി കെ ഇസ്മായിൽ, എം എച്ച് എം മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സി പി റാഷിദ്, സെക്രട്ടറി തയ്യിൽ നവാസ്, ജാഫർ ചന്ദ്രോത്ത്, സ്കൂൾ അസിസ്റ്റന്റ് മാനേജർ ബഷീർ എടച്ചേരി, പ്രധാന അധ്യാപിക ടി റൈഹാനത്ത്, അധ്യാപകരായ ബിന്ദു, റാഷിദ് എന്നിവർ സംസാരിച്ചു.

**English Summary:**

PTA general body meeting and felicitation ceremony held at Muthuvadathur MLP School, Edacheri for students who won CM Kids Scholarship and other competitive exams. Management committee distributed new cycles to winners Riza Fathima, Fathima Shifana, Ayisha Shasa, Rinsa Mehreen. Purameri Grama Panchayat President P Sreelatha inaugurated, ward member P Shahina presided, and several PTA and management committee members and teachers spoke.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379663/muthuvadathur-mlp-school-pta-general-body-felicitation-edacheri)