---
title: "അരുവിക്കരയിൽ സുംബ ഡാൻസ്, അനുമോദന സദസ്സും 'പഴമയെ അറിയാം' പരിപാടിയും സംഘടിപ്പിച്ചു"
english_title: "Ambedkar Club Aruvikkara Zumba Dance Felicitation Pazhamaye Ariyam Program Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379667/aruvikkara-ambedkar-club-zumba-dance-felicitation-pazhamaye-ariyam-valayam"
published_at: "2026-08-22T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89ca2ceb505_aruvikkara-ambedkar-club-zumba-dance-felicitation-pazhamaye-ariyam-valayam.jpg"
keywords: ["Ambedkar Club", "Valayam Panchayat", "Zumba Dance"]
---

# അരുവിക്കരയിൽ സുംബ ഡാൻസ്, അനുമോദന സദസ്സും 'പഴമയെ അറിയാം' പരിപാടിയും സംഘടിപ്പിച്ചു

> **Lead Summary:** അരുവിക്കര: അംബേദ്കർ ക്ലബ് സംഘടിപ്പിച്ച സുംബ ഡാൻസ്, വിവിധ മത്സര വിജയികൾക്കുള്ള അനുമോദന സദസ്സും 'പഴമയെ അറിയാം' പരിപാടിയും വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എസ് പ്രീത ഉദ്ഘാടനം ചെയ്തു.

## Article Content

അരുവിക്കര: അംബേദ്കർ ക്ലബ് സംഘടിപ്പിച്ച സുംബ ഡാൻസ്, വിവിധ മത്സര വിജയികൾക്കുള്ള അനുമോദന സദസ്സും 'പഴമയെ അറിയാം' പരിപാടിയും വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എസ് പ്രീത ഉദ്ഘാടനം ചെയ്തു.

ക്ലബ് സെക്രട്ടറി ലിനീഷ് അരുവിക്കര സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ജിനീഷ് അധ്യക്ഷനായി. വാർഡ് മെമ്പർ രുഗിഷ ചന്ദ്രൻ, മാസ്റ്റർ ശോഭ, ശ്രീനിലയം ഗംഗാധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

വളയം ഗ്രാമ പഞ്ചായത്തിലെ മികച്ച ജൈവകർഷകനായി തിരഞ്ഞെടുക്കപ്പെട്ട സി പി കുമാരനെയും വിവിധ മത്സര പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. 'പഴമയെ അറിയാം' പരിപാടിയിൽ കെ പി ശ്രീധരൻ, ചന്ദ്രൻ മാസ്റ്റർ, സി പി കുമാരൻ, ദാമോദരൻ സി പി, നാണു സി, കല്യാണി പി എന്നിവർ പങ്കെടുത്തു.

അതുൽ സി എസ്, കെ പി ഗിരീഷ്, ചന്ദ്രൻ എൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

**English Summary:**

Ambedkar Club at Aruvikkara organized Zumba dance, felicitation for competition winners and 'Pazhamaye Ariyam' program. Valayam Grama Panchayat President P S Preetha inaugurated. Secretary Lineesh Aruvikkara welcomed, President Jineesh presided. Ward member Rugisha Chandran, Master Shobha, Sreenilayam Gangadharan Master spoke. Best organic farmer of Valayam panchayat CP Kumaran and students who won various competitive exams were honored. KP Sreedharan, Chandran Master, CP Kumaran, Damodharan CP, Nanu C, Kalyani P participated in Pazhamaye Ariyam session. Athul CS, KP Girish, Chandran N led the programs.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379667/aruvikkara-ambedkar-club-zumba-dance-felicitation-pazhamaye-ariyam-valayam)