---
title: " സന്തോഷിൻ്റെ വേർപാട് വളയത്തിന് കണ്ണീരായി"
english_title: "Young Man Dies After Collapsing At Home In Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379748/valayam-man-dies-after-collapse-santhish-"
published_at: "2026-08-23T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ac25e2ffc2_valayam-man-dies-after-collapse-santhish.jpg"
keywords: ["Valayam News", "Obituary", "Nadapuram News", "Kozhikode News"]
---

#  സന്തോഷിൻ്റെ വേർപാട് വളയത്തിന് കണ്ണീരായി

> **Lead Summary:** **വളയം: **കഴിഞ്ഞ ദിവസം വീട്ടിൽ കുഴഞ്ഞ് വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ച വളയം തൊവര വീട്ടിൽ സന്തോഷി ൻ്റെ വേർപാട് നാടിന് കണ്ണീരായി മാറി. നിർമ്മാണ തൊഴിലാളിയായ സന്തോഷ് ഇക്കഴിഞ്ഞ 18 ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുളിമുറിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

## Article Content

**വളയം: **കഴിഞ്ഞ ദിവസം വീട്ടിൽ കുഴഞ്ഞ് വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ച വളയം തൊവര വീട്ടിൽ സന്തോഷി ൻ്റെ വേർപാട് നാടിന് കണ്ണീരായി മാറി. നിർമ്മാണ തൊഴിലാളിയായ സന്തോഷ് ഇക്കഴിഞ്ഞ 18 ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുളിമുറിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടൻ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഗുരുതരപക്ഷാഘാതമാണ് സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. ഇന്നലെ രാത്രി മരിച്ച സന്തോഷിൻ്റെ മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

അച്ഛൻ : പരേതനായ ഗോപാലൻ. അമ്മ : സൗമിനി . സഹോദരങ്ങൾ : സനീഷ് (വ്യാപാരി വിജിനിമ സ്റ്റോർ കുറുവന്തേരി ) , സൗമ്യ. സഹോദരി ഭർത്താവ് : അജയൻ (കാർത്തികപ്പെള്ളി)

English Summary:

Santhosh (44) of Thovara Veettil, Valayam, who collapsed at home and was undergoing treatment in critical condition, has passed away. A construction worker, he collapsed while going to the bathroom after returning from work on the 18th. He was first treated at a private hospital in Thalassery and later at Malabar Medical College Hospital, Ulliyeri, where doctors diagnosed severe stroke.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379748/valayam-man-dies-after-collapse-santhish-)