---
title: "സി. കുമാരൻ്റെ പത്താം ചരമവാർഷിക ദിനാചരണം കല്ലാച്ചിയിൽ സമുചിതമായി ആചരിച്ചു"
english_title: "C Kumaran 10th Death Anniversary Observed At Kallachi Nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379763/c-kumaran-10th-death-anniversary-kallachi-nadapuram"
published_at: "2026-08-23T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ae6c22889a_c-kumaran-10th-death-anniversary-kallachi-nadapuram.jpg"
keywords: ["C Kumaran", "CPI Nadapuram", "Kallachi News", "Death Anniversary"]
---

# സി. കുമാരൻ്റെ പത്താം ചരമവാർഷിക ദിനാചരണം കല്ലാച്ചിയിൽ സമുചിതമായി ആചരിച്ചു

> **Lead Summary:** കല്ലാച്ചി: സിപിഐ നാദാപുരം മണ്ഡലം അസി. സെക്രട്ടറി, കിസാൻ സഭ നേതാവ്, ജനപ്രതിനിധി എന്നീ നിലകളിലെല്ലാം രാഷ്ട്രീയ സാമൂഹിക രംഗത്ത് നിറസാന്നിധ്യമായിരുന്ന സി. കുമാരന്റെ പത്താം ചരമവാർഷിക ദിനം സിപിഐ നേതൃത്വത്തിൽ കല്ലാച്ചിയിൽ സമുചിതമായി ആചരിച്ചു.

## Article Content

കല്ലാച്ചി: സിപിഐ നാദാപുരം മണ്ഡലം അസി. സെക്രട്ടറി, കിസാൻ സഭ നേതാവ്, ജനപ്രതിനിധി എന്നീ നിലകളിലെല്ലാം രാഷ്ട്രീയ സാമൂഹിക രംഗത്ത് നിറസാന്നിധ്യമായിരുന്ന സി. കുമാരന്റെ പത്താം ചരമവാർഷിക ദിനം സിപിഐ നേതൃത്വത്തിൽ കല്ലാച്ചിയിൽ സമുചിതമായി ആചരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയർത്തൽ, സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടന്നു. അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

മണ്ഡലം അസി. സെക്രട്ടറി ടി. സുഗതൻ അധ്യക്ഷനായിരുന്നു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി. സുരേന്ദ്രൻ മാസ്റ്റർ, സി.എച്ച്. ദിനേശൻ, വൈശാഖ് കല്ലാച്ചി, സുരേന്ദ്രൻ തൂണേരി, കെ.ടി.കെ ചാന്ദിനി തുടങ്ങിയവർ സംസാരിച്ചു. കല്ലിൽ ചാത്തു പതാക ഉയർത്തി.

**English Summary:**

The 10th death anniversary of C Kumaran, former CPI Nadapuram mandalam assistant secretary, Kisan Sabha leader and public representative, was observed at Kallachi under CPI leadership with flag hoisting, floral tribute at memorial and remembrance meeting inaugurated by district executive member P Suresh Babu.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379763/c-kumaran-10th-death-anniversary-kallachi-nadapuram)