---
title: "വിഷരഹിത പച്ചക്കറികൾ; ഓർക്കാട്ടേരിയിൽ ജൈവ ഓണച്ചന്ത ആരംഭിച്ചു"
english_title: "Jaiva Onam Market Started At Orkatteri Eramala Kerala Organic Farmers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379764/jaiva-onam-market-started-orkatteri-eramala-organic-farmers"
published_at: "2026-08-23T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ae89b174a1_jaiva-onam-market-started-orkatteri-eramala-organic-farmers.jpg"
keywords: ["Orkatteri News", "Jaiva Onachantha", "Kerala Jaiva Karshaka Samithi", "Onam Market"]
---

# വിഷരഹിത പച്ചക്കറികൾ; ഓർക്കാട്ടേരിയിൽ ജൈവ ഓണച്ചന്ത ആരംഭിച്ചു

> **Lead Summary:** ഓർക്കാട്ടേരി: കേരള ജൈവ കർഷക സമിതി ഏറാമല വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൈവ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച ഗുണമേന്മയുള്ള ജൈവ ഉൽപ്പന്നങ്ങളുടെ ഓണം വിപണന സ്റ്റാൾ ഓർക്കാട്ടേരിയിൽ ആരംഭിച്ചു.

## Article Content

ഓർക്കാട്ടേരി: കേരള ജൈവ കർഷക സമിതി ഏറാമല വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൈവ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച ഗുണമേന്മയുള്ള ജൈവ ഉൽപ്പന്നങ്ങളുടെ ഓണം വിപണന സ്റ്റാൾ ഓർക്കാട്ടേരിയിൽ ആരംഭിച്ചു.

ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ സ്റ്റാൾ ഉദ്ഘാടനം ചെയ്തു. ജൈവ കർഷക സമിതി പ്രസിഡന്റ് ജോഷി മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ ജസീല മുഖ്യാതിഥിയായി.

ഏറാമല കൃഷി ഓഫീസർ പി. സൗമ്യ, നഗരത്തിലെ പ്രമുഖ വ്യാപാരി ഊട്ടുകണ്ടി രാജീവന് ഉൽപ്പന്ന കിറ്റ് നൽകിക്കൊണ്ട് ആദ്യവിൽപ്പന നിർവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കണ്ണമ്പ്രത്ത് പത്മനാഭൻ സമിതിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ചടങ്ങിൽ താലൂക്ക് സമിതി അംഗം സി.സി രവീന്ദ്രൻ, സമിതി അംഗങ്ങളായ പി.കെ മൊയ്തു, സന്തോഷ് കുമാർ തയുള്ളതിൽ എന്നിവർ സംസാരിച്ചു. സമിതി വില്ലേജ് സെക്രട്ടറി രവീന്ദ്രൻ ചള്ളയിൽ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.കെ ശശീന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

ഓണത്തോടനുബന്ധിച്ച് വിഷരഹിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറികളും മറ്റ് ജൈവ ഉൽപ്പന്നങ്ങളും ന്യായമായ വിലയ്ക്ക് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണച്ചന്ത സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.

**English Summary:**

Organic Onam market organized by Kerala Jaiva Karshaka Samithi Eramala village committee with quality organic products directly procured from organic farmers started at Orkatteri. Eramala Grama Panchayat President OK Kunjabdulla Master inaugurated the stall presided over by Joshi Master, with standing committee chairperson VK Jaseela as chief guest and agriculture officer P Soumya doing first sale.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379764/jaiva-onam-market-started-orkatteri-eramala-organic-farmers)