---
title: "അപകടങ്ങൾ ഒഴിവാക്കാൻ; ജലോത്സവമായി പ്രണവത്തിന്റെ നീന്തൽ പരിശീലന സമാപനം"
english_title: "Pranavam Achamveed Swimming Training Monsoon Camp Passing Out Parade Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379769/pranavam-swimming-camp-valayam-mla-abhijith-inauguration"
published_at: "2026-08-23T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8afa6bb11b5_pranavam-swimming-camp-valayam-mla-abhijith-inauguration.jpg"
keywords: ["Valayam News", "Nadapuram MLA KM Abhijith", "Pranavam Achamveed", "Swimming Training Camp", "Monsoon Camp"]
---

# അപകടങ്ങൾ ഒഴിവാക്കാൻ; ജലോത്സവമായി പ്രണവത്തിന്റെ നീന്തൽ പരിശീലന സമാപനം

> **Lead Summary:** വളയം: പ്രണവം അച്ചംവീട് സംഘടിപ്പിച്ച നീന്തൽ പരിശീലന മൺസൂൺ ക്യാമ്പ് സമാപന പാസ്സിങ് ഔട്ട് പരേഡ് ജലോത്സവമായി. നാദാപുരം എം.എൽ.എ കെ.എം അഭിജിത്ത് പരേഡ് ഉദ്ഘാടനം നിർവഹിച്ചു.

## Article Content

വളയം: പ്രണവം അച്ചംവീട് സംഘടിപ്പിച്ച നീന്തൽ പരിശീലന മൺസൂൺ ക്യാമ്പ് സമാപന പാസ്സിങ് ഔട്ട് പരേഡ് ജലോത്സവമായി. നാദാപുരം എം.എൽ.എ കെ.എം അഭിജിത്ത് പരേഡ് ഉദ്ഘാടനം നിർവഹിച്ചു.

വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് പ്രീത അധ്യക്ഷയായി. ചടങ്ങിൽ വളയം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ പി.പി അനിത, എം നികേഷ്, പ്രൊഫഷണൽ നീന്തൽ പരിശീലകൻ രമേശൻ ആലച്ചേരി, സംഘാടക സമിതി ഭാരവാഹികളായ ഷാജി പി.സി, തേജസ് വി.പി എന്നിവർ സംസാരിച്ചു.

ജലാശയ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാനായി പ്രണവം കണ്ടെത്തിയ പ്രതിവിധിയാണ് നീന്തൽ പരിശീലനം. കുട്ടികളിൽ നീന്തൽ പരിശീലനം ഉറപ്പാക്കുന്നതിലൂടെ ജലാശയങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

**

മൂന്ന് വർഷങ്ങളിലായി മൺസൂൺ സമയത്ത് നടത്തിവരുന്ന ക്യാമ്പിലൂടെ നാദാപുരം - കുറ്റ്യാടി മേഖലകളിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നുമായി നാനൂറോളം വിദ്യാർത്ഥികൾ നീന്തൽ അഭ്യസിച്ചതായി സംഘാടകർ അറിയിച്ചു.

വളയം മേഖലയിൽ പ്രണവം അച്ചംവീടിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സാമൂഹിക ഇടപെടലിന്റെ ഭാഗമാണ് ഈ നീന്തൽ പരിശീലന ക്യാമ്പ്.പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ പാസ്സിങ് ഔട്ട് പരേഡോടെയാണ് ക്യാമ്പ് സമാപിച്ചത്.

ജലോത്സവത്തിന്റെ പ്രതീതിയിലാണ് സമാപന ചടങ്ങുകൾ നടന്നത്.

English Summary:**

Swimming training monsoon camp organized by Pranavam Achamveed at Valayam concluded with a passing out parade inaugurated by Nadapuram MLA KM Abhijith. Valayam Grama Panchayat President PS Preetha presided. Around 400 students from seven panchayats in Nadapuram-Kuttiady region learned swimming through the camp conducted during monsoon for three years to prevent water-related accidents.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379769/pranavam-swimming-camp-valayam-mla-abhijith-inauguration)