---
title: "മാധ്യമ പ്രവർത്തകർക്ക് ഓണക്കോടി വിതരണം ചെയ്തു"
english_title: "Onakkodi Distribution For Journalists By Kerala Patra Pravarthaka Association Vadakara Taluk Committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379890/onakkodi-distribution-journalists-vadakara-taluk-nadapuram-lulu-sarees"
published_at: "2026-08-24T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c50c20005a_onakkodi-distribution-journalists-vadakara-taluk-nadapuram-lulu-sarees.jpg"
keywords: ["Nadapuram News", "Kerala Patra Pravarthaka Association", "Vadakara Taluk Journalists", "Onakkodi Distribution"]
---

# മാധ്യമ പ്രവർത്തകർക്ക് ഓണക്കോടി വിതരണം ചെയ്തു

> **Lead Summary:** നാദാപുരം: കേരള പത്രപ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്ക് ഓണക്കോടി വിതരണം ചെയ്തു. ഓണത്തിന്റെ സന്തോഷവും സൗഹൃദവും പങ്കു വെച്ചു കൊണ്ട് മാധ്യമ പ്രവർത്തകരുടെ ക്ഷേമവും കൂട്ടായ്മയും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

നാദാപുരം: കേരള പത്രപ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്ക് ഓണക്കോടി വിതരണം ചെയ്തു. ഓണത്തിന്റെ സന്തോഷവും സൗഹൃദവും പങ്കു വെച്ചു കൊണ്ട് മാധ്യമ പ്രവർത്തകരുടെ ക്ഷേമവും കൂട്ടായ്മയും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

വടകര താലൂക്കിലെ വിവിധ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്

എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. പി കെ രാധാകൃഷ്ണൻ അധ്യക്ഷനായി.

താലൂക്ക് സെക്രട്ടറി വത്സരാജ് മണലാട്ട്, ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ ശ്രീജിത്ത്, ബാലകൃഷ്ണൻ വെള്ളികുളങ്ങര, വി പി രാധാകൃഷ്ണൻ, മുഹമ്മദലി തിനൂർ, സി പി രഘുനാഥ്, ഇസ്മയിൽ വാണിമേൽ, അബ്ദുൽ ഗഫൂർ വടകര, ശിവൻ ഏറാമല, മിത്ര മോഹൻ തുടങ്ങിയവർ സംസാരിച്ചു.

കുറ്റ്യാടി ലുലു സാരീസ് ആൻഡ് റെഡിമെയ്ഡ്സ് ആണ് ഓണക്കോടി സ്പോൺസർ ചെയ്തത്.

**English Summary:**

Onakkodi was distributed to journalists under the leadership of Kerala Patra Pravarthaka Association Vadakara Taluk Committee at Nadapuram. The program aimed at sharing Onam joy and strengthening welfare and unity among journalists. District president MK Ashraf inaugurated, PK Radhakrishnan presided. Kuttiady Lulu Sarees and Readymades sponsored the Onakkodi.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379890/onakkodi-distribution-journalists-vadakara-taluk-nadapuram-lulu-sarees)