---
title: "നാദാപുരത്ത് ഫോർ ഗിയർ ഓട്ടോ ഹബ്ബ് തുറന്നു; ഉദ്ഘാടനം ചെയ്ത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ"
english_title: "Four Gear Auto Hub Inaugurated At Nadapuram Kummangode; Panakkad Sayyid Sadik Ali Shihab Thangal Inaugurates"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379897/four-gear-auto-hub-inaugurated-nadapuram-kummangode-sadikali-thangal"
published_at: "2026-08-24T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c63e8c6085_four-gear-auto-hub-inaugurated-nadapuram-kummangode-sadikali-thangal.jpg"
keywords: ["Nadapuram News", "Four Gear Auto Hub", "Sadik Ali Shihab Thangal", "KP Group"]
---

# നാദാപുരത്ത് ഫോർ ഗിയർ ഓട്ടോ ഹബ്ബ് തുറന്നു; ഉദ്ഘാടനം ചെയ്ത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

> **Lead Summary:** നാദാപുരം: നാദാപുരം കുമ്മങ്കോട് അഹമ്മദ് മുക്കിൽ ഫോർ ഗിയർ ഓട്ടോ ഹബ്ബ് പ്രവർത്തനം ആരംഭിച്ചു. പ്രൗഢ ഗംഭീരമായ ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

നാദാപുരം: നാദാപുരം കുമ്മങ്കോട് അഹമ്മദ് മുക്കിൽ ഫോർ ഗിയർ ഓട്ടോ ഹബ്ബ് പ്രവർത്തനം ആരംഭിച്ചു. പ്രൗഢ ഗംഭീരമായ ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.

വാഹനസേവന രംഗത്ത് വിവിധ സൗകര്യങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കിയാണ് ഫോർ ഗിയർ ഓട്ടോ ഹബ്ബ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കാർ വാഷ്, ഓട്ടോമാറ്റിക് വാഷ്, സെറാമിക് കോട്ടിങ്, കാർ ഡീറ്റെയിലിങ്, കാർ ആക്സസറീസ്, സലൂൺ, കഫെ, മീറ്റിങ് ഹാൾ, മലിനീകരണ പരിശോധനാ കേന്ദ്രം, കസ്റ്റമർ ലോഞ്ച്, റീഡിങ് റൂം, എയർ ഫില്ലിങ് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ലഭ്യമാകും.

ഇലക്ട്രിക് വാഹനങ്ങളുടെ വർധിച്ചുവരുന്ന ഉപയോഗം കണക്കിലെടുത്ത് ഇ.വി. ചാർജിങ് മെഷീൻ ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങളും ഘട്ടംഘട്ടമായി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. വാഹന ഉടമകൾക്ക് ഒരിടത്ത് തന്നെ വിവിധ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടോ ഹബ് സജ്ജീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് പേരാണ് ചടങ്ങിൽ പങ്കെടുത്തത്.

**

കെപി ഗ്രൂപ്പിന്റെ അടുത്ത സംരംഭമായ Medova ഹോസ്പിറ്റലിന്റെ ലോഗോ പ്രകാശനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുകയുണ്ടായി. ഓട്ടോ ഹബ്ബിനകത്തെ മറ്റു ഔട്ലെറ്റുകൾ പാറക്കൽ അബ്ദുല്ല എംഎൽഎ നിർവ്വഹിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു. ഒട്ടേറെ വാഹനങ്ങൾ അണിനിരന്ന Auto Show യും ഉണ്ടായിരുന്നു.

ബിസിനസിനോടൊപ്പം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നൽകുന്നുണ്ട് കെപി ഗ്രൂപ്. സാമൂഹിക രംഗത്തും സജീവമായുള്ള കെപി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെപി മുഹമ്മദ് ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്, കോഴിക്കോട് സിഎച്ച് സെന്റർ ദുബൈ ചാപ്റ്റർ പ്രസിഡന്റ്, WMO മുട്ടിൽ യതീംഖാന ദുബൈ ചാപ്റ്റർ പ്രസിഡന്റ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗം,

വടകര NRI ഫോറം രക്ഷാധികാരി, MIM കമ്മിറ്റി ട്രഷറർ എന്നീ പദവികളും വഹിക്കുന്നുണ്ട്. 20 വർഷത്തോളമായി യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെപി ഗ്രൂപ്പിന് കീഴില്‍ കെപി മാര്‍ട്ട് എന്ന പേരില്‍ 14 സൂപര്‍ മാര്‍ക്കറ്റുകളും ഫോര്‍ സ്‌ക്വയര്‍ എന്ന പേരില്‍ 7 റെസ്‌റ്റോറന്റുകളും കൂടാതെ, കെപി ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡിംഗ്, കെപി മൊബൈല്‍സ്, ഗ്രീന്‍ സോഫ്റ്റ് ടെക്‌നോളജീസ് (ഐടി സൊല്യൂഷന്‍സ്), കെപി ചായ്, റിയൽ എസ്റ്റേറ്റ് എന്നീ രംഗത്തും സാന്നിധ്യമുണ്ട്.

നാദാപുരം എംഎൽഎ കെ.എം. അഭിജിത്ത് അധ്യക്ഷനായി. കെ.പി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ കെ പി മുഹമ്മദ് സ്വാഗതം പറഞ്ഞു.

എംഎൽഎമാരായ എം. എ. റസാഖ് മാസ്റ്റർ, പാറക്കൽ അബ്ദുല്ല, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ സഫീറ മൂന്നാംകുനീ, അഹമ്മദ് പുന്നക്കൽ, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, കെപി കുഞ്ഞബ്ദുള്ള ഹാജി, കെപി റഫീഖ്, എംസി സലാം, എംസി ബഷീർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, മറ്റു ജനപ്രതിനിധികൾ, വിദേശ പ്രതിനിധികൾ വ്യാപാര പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

English Summary:**

Four Gear Auto Hub has started functioning at Ahmed Mukku, Kummangode, Nadapuram. The facility was inaugurated by Panakkad Sayyid Sadik Ali Shihab Thangal in a grand ceremony. The hub offers multiple vehicle services under one roof including car wash, ceramic coating, detailing, accessories, pollution test centre, EV charging in phases and more. KP Group's upcoming venture Medova Hospital logo was also unveiled. The event was attended by MLAs Parakkal Abdulla, KM Abhijith, MA Razak Master and other dignitaries.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379897/four-gear-auto-hub-inaugurated-nadapuram-kummangode-sadikali-thangal)