---
title: "മദ്ഹുറസൂൽ ’26; വാർഷിക പ്രഭാഷണത്തിന് പ്രൗഡ സമാപനം"
english_title: "Madhurasool 26 Annual Lecture Concludes Grandly At Sirajul Huda Parakkadavu Campus"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379914/madhurasool-26-annual-lecture-concludes-sirajul-huda-parakkadavu"
published_at: "2026-08-25T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8cfb5d9560c_madhurasool-26-annual-lecture-concludes-sirajul-huda-parakkadavu.jpg"
keywords: ["Madhurasool 26", "Sirajul Huda Parakkadavu", "Perod Abdurahman Saqafi", "Meelad Celebration"]
---

# മദ്ഹുറസൂൽ ’26; വാർഷിക പ്രഭാഷണത്തിന് പ്രൗഡ സമാപനം

> **Lead Summary:** പാറക്കടവ്: സിറാജുൽ ഹുദാ പാറക്കടവ് കാമ്പസിൽ സംഘടിപ്പിച്ച മദ്ഹുറസൂൽ ’26 ന്റെ ഭാഗമായി നടന്ന പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ദ്വിദിന വാർഷിക പ്രഭാഷണം സമാപിച്ചു. മീലാദ് ആഘോഷ പരിപാടികളുടെ ഭാഗമായാണ് ‘ മദ്ഹുറസൂൽ’ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്.

## Article Content

പാറക്കടവ്: സിറാജുൽ ഹുദാ പാറക്കടവ് കാമ്പസിൽ സംഘടിപ്പിച്ച മദ്ഹുറസൂൽ ’26 ന്റെ ഭാഗമായി നടന്ന പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ദ്വിദിന വാർഷിക പ്രഭാഷണം സമാപിച്ചു. മീലാദ് ആഘോഷ പരിപാടികളുടെ ഭാഗമായാണ് ‘ മദ്ഹുറസൂൽ’ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്.

സമാപന ദിവസം നടന്ന ഗ്രാൻഡ് മൗലിദിനും തിരുനബി സന്ദേശ റാലിക്കും വലിയ ജനപങ്കാളിത്തമുണ്ടായി. സ്കേറ്റിംഗ്, മെഗാ ദഫ്മുട്ട്, ഫ്ലവർ ഷോ, സ്കൗട്ട് സംഘങ്ങൾ എന്നിവയുടെ അകമ്പടിയോടെ സ്ഥാപന സാരഥികൾ, പ്രസ്ഥാനിക നേതാക്കൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ അണിനിരന്ന സന്ദേശ റാലി പാറക്കടവ് ടൗണിൽ പ്രൗഢമായി.

റാലിക്ക് ശേഷം കാമ്പസിൽ പതിനായിരത്തോളം പേർക്ക് ഭക്ഷണം വിതരണം ചെയ്തു.

പരിപാടികൾക്ക് സയ്യിദ് ഹുസൈൻ തങ്ങൾ, പൊന്നങ്കോട് അബൂബക്കർ ഹാജി, പുന്നോറത്ത് അമ്മദ് ഹാജി, മുനീർ സഖാഫി ഓർക്കാട്ടേരി, അബ്ദുറഹീം സഖാഫി, പ്രിൻസിപ്പൽ ശമീർ മാസ്റ്റർ, ഇസ്മാഈൽ ഹാജി മാവിലാട്ട് എന്നിവർ നേതൃത്വം നൽകി.

**English Summary:**

As part of Madhurasool 26 at Sirajul Huda Parakkadavu campus, the two-day annual lecture by Perod Abdurahman Saqafi concluded. Organized as part of Meelad celebrations, the closing day featured Grand Moulid and Thirunabi Sandesa Rally with huge public participation. Rally with skating, mega daff mutt, flower show and scout groups was held in Parakkadavu town with institutional leaders, students, parents and locals. Food was distributed to around ten thousand people after the rally.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379914/madhurasool-26-annual-lecture-concludes-sirajul-huda-parakkadavu)