---
title: "ഒത്തുചേരലിന്റെ ഉത്സവം; വേങ്ങോളി ജനകല സാംസ്കാരിക വേദി ഓണാഘോഷം"
english_title: "Vengoli Janakala Samskarika Vedi Onam Celebration Edachery Panchayat Vice President Inaugurates"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380018/vengoli-janakala-samskarika-vedi-onam-celebration-edachery"
published_at: "2026-08-26T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8e75e4869a8_vengoli-janakala-samskarika-vedi-onam-celebration-edachery.jpg"
keywords: ["Edachery News", "Onam Celebration", "Janakala Samskarika Vedi"]
---

# ഒത്തുചേരലിന്റെ ഉത്സവം; വേങ്ങോളി ജനകല സാംസ്കാരിക വേദി ഓണാഘോഷം

> **Lead Summary:** എടച്ചേരി: വേങ്ങോളി ജനകലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടികൾ എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശ്വനി രാജീവ് ഉദ്ഘാടനം ചെയ്തു.

## Article Content

എടച്ചേരി: വേങ്ങോളി ജനകലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടികൾ എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശ്വനി രാജീവ് ഉദ്ഘാടനം ചെയ്തു.

എം കെ അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സുബിന, വാർഡ് മെമ്പർ എം.പി. സുനിൽ എന്നിവർ സംസാരിച്ചു.

ഇ. ഗംഗാധരൻ സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ കായിക പരിപാടികളും അരങ്ങേറി. നാട്ടുകാരും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തു.

**English Summary:**

Edachery: Onam celebration organized by Vengoli Janakala Samskarika Vedi was inaugurated by Edachery Grama Panchayat Vice President Ashwini Rajeev. MK Ashokan presided. District Panchayat Member K. Subina, Ward Member MP Sunil spoke and E Gangadharan welcomed. Various art and sports programs by children and adults were held as part of celebrations.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380018/vengoli-janakala-samskarika-vedi-onam-celebration-edachery)