---
title: "മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം നാളെ നാദാപുരത്ത്"
english_title: "Malabar Devaswom Employees Union Kozhikode District Conference in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380151/malabar-devaswom-employees-union-kozhikode-district-conference-nadapuram"
published_at: "2026-08-28T08:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a90f6a7bce4d_malabar-devaswom-employees-union-kozhikode-district-conference-nadapuram.jpg"
keywords: ["Malabar Devaswom Employees Union", "CITU", "Nadapuram", "District Conference"]
---

# മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം നാളെ നാദാപുരത്ത്

> **Lead Summary:** നാദാപുരം : മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കോഴിക്കോട് ജില്ലാ സമ്മേളനം ആഗസ്ത് 29 ന് ശനിയാഴ്ച നാദാപുരത്ത് നടക്കും. നാദാപുരം മോയിൻകുട്ടി വൈദ്യർ അക്കാദമി ഹാളിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമ്മേളനം സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ മുകുന്ദൻ ഉദ്ഘാടനം ചെയ്യും.

## Article Content

നാദാപുരം : മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കോഴിക്കോട് ജില്ലാ സമ്മേളനം ആഗസ്ത് 29 ന് ശനിയാഴ്ച നാദാപുരത്ത് നടക്കും. നാദാപുരം മോയിൻകുട്ടി വൈദ്യർ അക്കാദമി ഹാളിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമ്മേളനം സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ മുകുന്ദൻ ഉദ്ഘാടനം ചെയ്യും.

രജിസ്ട്രേഷൻ ഒമ്പത് മണിക്ക് ആരംഭിക്കും. സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ജില്ലയിലെ 11 ഏരിയകളികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 165 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളന പ്രതിനിധികളായി പങ്കെടുക്കും. ജീവനക്കാരുടെ സർവീസ് പ്രശ്നങ്ങളും ഗവർമ്മെണ്ടിൽ നിന്നും ബോർഡിൽ നിന്നും ലഭിക്കേണ്ട ആവശ്യങ്ങളും അവകാശങ്ങളും ചർച്ച ചെയ്ത് തീരുമാനിക്കുന്ന സമ്മേളനത്തിൽ പുതിയ ജില്ലാ നേതൃത്വത്തെ തിരഞ്ഞെടുക്കും.

സംസ്ഥാന സെക്രട്ടറി കെ.ടി. അനിൽ കുമാർ, സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം ടി.വിശ്വനാഥൻ, മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.

ജില്ലാ ജനറൽ സെക്രട്ടറി ശശികുമാർ പേരാമ്പ്ര, സെക്രട്ടറി എം. പ്രദീപൻ, സംഘാടന സമിതി ചെയർമാൻ എരോത്ത് ഫൈസൽ, ജനറൽ കൺവീനർ സി.ടി. വിജിത്ത് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380151/malabar-devaswom-employees-union-kozhikode-district-conference-nadapuram)