---
title: "മതിമറന്ന് ആഘോഷം; അരുവിക്കരയിൽ അംബേദ്കർ ക്ലബ്ബിന്റെ ഓണാഘോഷം സമാപിച്ചു"
english_title: "Aruvikkara Ambedkar Club Avittam Day Onam Celebration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380200/aruvikkara-ambedkar-club-avittam-day-onam-celebration"
published_at: "2026-08-28T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a912c730398c_aruvikkara-ambedkar-club-avittam-day-onam-celebration.jpg"
keywords: ["Aruvikkara", "Ambedkar Club", "Onam Celebration"]
---

# മതിമറന്ന് ആഘോഷം; അരുവിക്കരയിൽ അംബേദ്കർ ക്ലബ്ബിന്റെ ഓണാഘോഷം സമാപിച്ചു

> **Lead Summary:** **അരുവിക്കര: **അംബേദ്കർ ക്ലബ്ബിന്റെ നേതൃത്വത്തിൽ അവിട്ടം ദിനത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വടംവലിയും വിവിധ രസകരമായ മത്സരങ്ങളും ഉൾപ്പെടുത്തിയ പരിപാടിയിൽ കുട്ടികളും യുവാക്കളും വനിതകളും മുതിർന്നവരും ഉൾപ്പെടെ വലിയൊരു ജനക്കൂട്ടം പങ്കെടുത്തു.

## Article Content

**അരുവിക്കര: **അംബേദ്കർ ക്ലബ്ബിന്റെ നേതൃത്വത്തിൽ അവിട്ടം ദിനത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വടംവലിയും വിവിധ രസകരമായ മത്സരങ്ങളും ഉൾപ്പെടുത്തിയ പരിപാടിയിൽ കുട്ടികളും യുവാക്കളും വനിതകളും മുതിർന്നവരും ഉൾപ്പെടെ വലിയൊരു ജനക്കൂട്ടം പങ്കെടുത്തു.

വനിതകളുടെ തിരുവാതിരക്കുകളിയോടെ ആരംഭിച്ച ആഘോഷ പരിപാടികൾ തലയണയടി മത്സരത്തോടെയാണ് സമാപിച്ചത്. ക്ലബ് സെക്രട്ടറി ലിനീഷ് അരുവിക്കര ചടങ്ങിന് സ്വാഗതം ആശംസിച്ചു. ജി. നീഷ് സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗംഗാധരൻ മാസ്റ്റർ, ചന്ദ്രൻ എൻ., ശോഭ ശ്രീനിലയം എന്നിവർ സംസാരിച്ചു.

അതുൽ സി.എസ്., റിനീഷ് കെ.സി., ജിതുൽ സി.പി., രതീഷ് സി., വിനീഷ് കെ., ഡോ. അതുൽ എ.ജി., രജിലേഷ് വി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിന് റോഷ്ന നന്ദി പറഞ്ഞു.

English Summary:

Onam celebration organized on Avittam day under Ambedkar Club leadership at Aruvikkara. Event combining tug-of-war and other fun programs saw participation of children, youth, women and elders making it grand. Started with women's Thiruvathira and ended with pillow fight competition. Secretary Lineesh Aruvikkara welcomed, G Nish C presided, Gangadharan Master, Chandran N, Shobha Sreenilayam spoke. Led by Athul CS, Rineesh KC, Jithul CP, Ratheesh C, Vineesh K, Dr Athul AG, Rajilesh V, with thanks by Roshna.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380200/aruvikkara-ambedkar-club-avittam-day-onam-celebration)