---
title: "ഒറ്റമനസ്സായി ഗ്രാമം; നവധ്വനി ക്ലബ് ഓണാഘോഷവും സമൂഹ ഓണസദ്യയും ശ്രദ്ധേയം"
english_title: "Navadhwani Club Onam Celebration And Community Feast At Valayam Attracts Attention"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380265/navadhwani-club-onam-celebration-valayam-community-feast"
published_at: "2026-08-28T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91a9e6118a1_navadhwani-club-onam-celebration-valayam-community-feast.jpg"
keywords: ["Valayam News", "Onam Celebration 2026", "Navadhwani Club"]
---

# ഒറ്റമനസ്സായി ഗ്രാമം; നവധ്വനി ക്ലബ് ഓണാഘോഷവും സമൂഹ ഓണസദ്യയും ശ്രദ്ധേയം

> **Lead Summary:** വളയം: ലഹരിയുടെ ഇരകളാക്കി യുവതയെ വഴിതെറ്റിക്കുന്ന ഛിദ്രശക്തികളെ അകറ്റിനിർത്തി ഒറ്റമനസ്സായി ഗ്രാമം. വളയം എ.കെ. ജംഗ്ഷൻ നവധ്വനി ക്ലബ് ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച ഓണാഘോഷവും സമൂഹ ഓണസദ്യയും ജനകീയ പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി.

## Article Content

വളയം: ലഹരിയുടെ ഇരകളാക്കി യുവതയെ വഴിതെറ്റിക്കുന്ന ഛിദ്രശക്തികളെ അകറ്റിനിർത്തി ഒറ്റമനസ്സായി ഗ്രാമം. വളയം എ.കെ. ജംഗ്ഷൻ നവധ്വനി ക്ലബ് ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച ഓണാഘോഷവും സമൂഹ ഓണസദ്യയും ജനകീയ പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി.

**

ആടിയും പാടിയും നൃത്തം ചെയ്തും കമ്പവലി മത്സരത്തിൽ ആവേശത്തോടെ പങ്കെടുത്തും നാടിന്റെ ഐക്യവും സാഹോദര്യവും അരക്കിട്ടുറപ്പിച്ചാണ് നാട്ടുകാർ ഓണാഘോഷത്തിൽ പങ്കാളികളായത്. കുട്ടികളും സ്ത്രീകളും വയോജനങ്ങളും ഉൾപ്പെടെ എല്ലാവരും ഒരുമിച്ച് ആഘോഷത്തിൽ പങ്കുചേർന്നപ്പോൾ പരിപാടി അക്ഷരാർത്ഥത്തിൽ ഗ്രാമോത്സവമായി മാറി.

വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത ഉദ്ഘാടനം ചെയ്തു. നവധ്വനി പ്രസിഡന്റ് കെ.കെ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. വളയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ദിവാകരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജയൻ കുന്നുമ്മൽ, സി.വി. കുഞ്ഞബ്ദുള്ള, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി. ചന്ദ്രൻ മാസ്റ്റർ (കോൺഗ്രസ്), കെ.എൻ. ദാമോദരൻ (സി.പി.ഐ.എം), കെ.ടി. കുഞ്ഞിക്കണ്ണൻ (ബി.ജെ.പി), വത്സരാജ് മണലാട്ട് (ആർ.ജെ.ഡി), ക്ലബ് രക്ഷാധികാരികളായ ടി. കണാരൻ, പി.പി. ബാലകൃഷ്ണൻ, പി.പി.സിനിൽ എന്നിവർ സംസാരിച്ചു.

നവധ്വനി ക്ലബ് സെക്രട്ടറി ടി.കെ. രാജീവൻ സ്വാഗതവും ട്രഷറർ ആർ.പി. ബിനീഷ് നന്ദിയും പറഞ്ഞു.

കമ്പവലി മത്സരത്തിൽ ജേതാക്കളായ കെ.ഡി. ആൻഡ് കമ്പനി ടീമിന് പൂവൻകോഴിയെയും വനിതാ ടീമിന് വാഴക്കുലയും സമ്മാനമായി നൽകി. സ്വർണസമ്മാനം ഉൾപ്പെടെയുള്ള ഓണച്ചീട്ടിന്റെ നറുക്കെടുപ്പ് വാർഡ് മെമ്പർ വിജയൻ നിർവഹിച്ചു.

English Summary:**

Valayam AK Junction Navadhwani Club and Library organized Onam celebration and community Onam feast with message of unity against divisive forces misleading youth into drugs. Event became notable for public participation and organizational excellence. People participated dancing, singing, tug of war, making it a village festival with children, women and elderly. Valayam Grama Panchayat President PS Preetha inaugurated, President KK Sreejith chaired. Vice President M Divakaran, members Vijayan Kunnummal, CV Kunjabdulla and political party representatives spoke. Tug of war winners KD and Company team got rooster prize and women's team got banana bunch. Ward member Vijayan conducted Onam chit lottery including gold prize.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380265/navadhwani-club-onam-celebration-valayam-community-feast)