---
title: "സൈക്കോളജിയിൽ ഡോക്ടറേറ്റ്; ഡോ. ഗോപികയെ അനുമോദിച്ചു"
english_title: "Dr Gopika Surendran Honoured Kallachi Psychology Doctorate UDF Committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380368/dr-gopika-surendran-honoured-kallachi-doctorate-psychology"
published_at: "2026-08-29T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92e62446288_dr-gopika-surendran-honoured-kallachi-doctorate-psychology.jpg"
keywords: ["Dr Gopika Surendran", "UDF Committee", "Doctorate Psychology", "Kallachi News"]
---

# സൈക്കോളജിയിൽ ഡോക്ടറേറ്റ്; ഡോ. ഗോപികയെ അനുമോദിച്ചു

> **Lead Summary:** കല്ലാച്ചി: സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടി നാടിന് അഭിമാനമായി മാറിയ ഡോ: ഗോപിക സുരേന്ദ്രനെ ഒമ്പതാം വാർഡ് യു ഡി എഫ് കമ്മിറ്റി അനുമോദിച്ചു. ആർ നാരായണൻ മാസ്റ്റർ ഉപഹാരം നൽകി.

## Article Content

കല്ലാച്ചി: സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടി നാടിന് അഭിമാനമായി മാറിയ ഡോ: ഗോപിക സുരേന്ദ്രനെ ഒമ്പതാം വാർഡ് യു ഡി എഫ് കമ്മിറ്റി അനുമോദിച്ചു. ആർ നാരായണൻ മാസ്റ്റർ ഉപഹാരം നൽകി.

നിസാർ എടത്തിൽ,ടി കെ മൊയ്തു, വാർഡ് മെമ്പർ സി ആർ ആയിഷ ഗഫൂർ, കെ വി അബ്ദുള്ള ഹാജി,വേണു മാസ്റ്റർ,കെ കെ ബഷീർ, വി ടി കെ മുഹമ്മദ്‌, കെ സി വാസു,എം സി സുബൈർ, അഷ്‌റഫ്‌ തെക്കയിൽ, മുഹ്സിൻ എഫ് എം, റമീസ കുനിയിൽ സംബന്ധിച്ചു.

വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ്‌ വി കെ സുരേന്ദ്രന്റെയും അനിലയുടെയും മകളായ ഗോപിക, മലപ്പുറം കാളികാവ് ഡക്സ്ഫോർഡ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും ഡിപ്പാർട്ട്മെന്റ് മേധാവിയുമാണ്.

**English Summary:**

Dr. Gopika Surendran, who brought pride to her native place by obtaining a doctorate in Psychology, was honoured by the Kallachi 9th Ward UDF Committee. R. Narayanan Master presented the memento. The event was attended by Nisar Edathil, T.K. Moithu, Ward Member C.R. Aisha Gafoor, K.V. Abdullah Haji, Venu Master, K.K. Basheer, V.T.K. Mohammed, K.C. Vasu, M.C. Subair, Ashraf Thekkayil, Muhsin F.M. and Rameesa Kuniyil. Gopika, daughter of Ward Congress President V.K. Surendran and Anila, is Assistant Professor and Head of Department at Duxford College, Kalikavu, Malappuram.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380368/dr-gopika-surendran-honoured-kallachi-doctorate-psychology)