---
title: "50,000 രൂപ പിഴ; നാദാപുരത്ത് മലിനജലം ഒഴുക്കിവിട്ട സ്ഥാപനത്തിനെതിരെ നടപടി"
english_title: "Nadapuram Polluted Water Action 50000 Fine Migrant Workers Quarters Kakkamvelli"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380369/nadapuram-polluted-water-action-fine-quarters-kakkamvelli"
published_at: "2026-08-29T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92e803110d2_nadapuram-polluted-water-action-fine-quarters-kakkamvelli.jpg"
keywords: ["Health Department Raid", "Migrant Workers Quarters", "Panchayat Action", "Nadapuram News"]
---

# 50,000 രൂപ പിഴ; നാദാപുരത്ത് മലിനജലം ഒഴുക്കിവിട്ട സ്ഥാപനത്തിനെതിരെ നടപടി

> **Lead Summary:** നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്തിലെ കക്കംവെള്ളിയിൽ മലിന ജലം ഒഴുക്കിവിട്ട അതിഥി തൊഴിലാളികൾ താമസിക്കുന്ന വാടക ക്വോർട്ടേഴ്സും പരിസരവും ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്തും ചേർന്ന് പരിശോധന നടത്തി.

## Article Content

നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്തിലെ കക്കംവെള്ളിയിൽ മലിന ജലം ഒഴുക്കിവിട്ട അതിഥി തൊഴിലാളികൾ താമസിക്കുന്ന വാടക ക്വോർട്ടേഴ്സും പരിസരവും ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്തും ചേർന്ന് പരിശോധന നടത്തി.

കക്കംവെള്ളിയിൽ പ്രവർത്തിക്കുന്ന വാടക ക്വോർട്ടേഴ്സിൽ നിന്നും മലിനജലം ക്വോർട്ടേഴ്സിൻ്റെ ചുറ്റുപാടും ഒഴുക്കിവിടുകയും ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞതായും കണ്ടെത്തി.

ശാസ്ത്രീയമായ രീതിയിൽ മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനമുണ്ടാവുന്നത് വരെ സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടാനും, മലിനജലം ഒഴുക്കിവിട്ടതിനും മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും ക്വാർട്ടേഴ്‌സ് ഉടമയ്ക്ക് അമ്പതിനായിരം പിഴ ചുമത്താൻ തീരുമാനിച്ചു.

പരിശോധനയ്ക് നാദാപുരം ആശുപത്രി സുപ്രണ്ടും ലോക്കൽ പബ്ലിക്ക് ഹെൽത്ത് ഓഫീസറുമായ Dr രജ്ഞിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ എ. ടി മൊയ്തി , പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി സീന എന്നിവർ പങ്കെടുത്തു.

**English Summary:**

Action has been taken against an establishment in Nadapuram for discharging polluted water. The Health Department and Nadapuram Grama Panchayat jointly inspected a rental quarters housing migrant workers at Kakkamvelli. It was found that sewage was being discharged around the quarters and food waste and plastic waste were dumped carelessly. It has been decided to temporarily close the establishment until a scientific waste disposal system is put in place and to impose a fine of Rs 50,000 on the owner for discharging polluted water and mishandling waste.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380369/nadapuram-polluted-water-action-fine-quarters-kakkamvelli)