---
title: "ചെക്ക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡണ്ട് മാക്കൂൽ മമ്മുഹാജി അന്തരിച്ചു"
english_title: "arakkadavu Makkool Mammu Haji Passes Away 85 Former Muslim League Vice President"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380372/parakkadavu-makkool-mammu-haji-passes-away-85"
published_at: "2026-08-29T19:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92ec4a816e2_parakkadavu-makkool-mammu-haji-passes-away-85.jpg"
keywords: ["Obituary News", "Parakkadavu News", "Death News"]
---

# ചെക്ക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡണ്ട് മാക്കൂൽ മമ്മുഹാജി അന്തരിച്ചു

> **Lead Summary:** പാറക്കടവ്: ചെക്ക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡണ്ട് മാക്കൂൽ മമ്മുഹാജി അന്തരിച്ചു. നിലവിൽ പാറക്കടവ് സഹകരണ അർബൻ സൊസൈറ്റിയുടെ ഭരണസമിതി അംഗമാണ്.

## Article Content

പാറക്കടവ്: ചെക്ക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡണ്ട് മാക്കൂൽ മമ്മുഹാജി അന്തരിച്ചു. നിലവിൽ പാറക്കടവ് സഹകരണ അർബൻ സൊസൈറ്റിയുടെ ഭരണസമിതി അംഗമാണ്.

ഏറെക്കാലം ദുബായിൽ പ്രവാസി വ്യവസായി ആയിരുന്നു. പാറക്കടവ് ടൗൺ മസ്ജിദ് ജനറൽസെക്രട്ടറി,മൂസ്ലിം ലീഗ് ജില്ലാ കൗൺസിലർ, പാറക്കടവ് ശാഖാ പ്രസിഡൻ്റ്, പാറക്കടവ് ജുമാ മസ്ജിദ്,ശംസുൽ ഉലമ ഇസ്ലാമിക് സെൻ്റർ, ടിഎസ് മദ്രസ എന്നിവയുടെ ഭാരവാഹി ആയും പാറക്കടവ് ഗവൺമെൻ്റ് യുപി സ്കൂൾ പിടിഎ കമ്മിറ്റി പ്രസിഡൻ്റ്, സ്വതന്ത്ര കർഷക സംഘത്തിന്റേയും പ്രവാസി ലീഗിന്റേയും നിയോജക മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ആയിശു ഹജ്ജുമ്മ നാലുകുറ്റി (താനക്കോട്ടൂർ). മക്കൾ: ജമീല, സൗദ, സാബിറ, ഹസീന, സറീന, ബഷീർ, പരേതനായ ഇസ്മായിൽ ഹാജി.

സഹോദരങ്ങൾ : കുഞ്ഞാമി ഹജ്ജുമ്മ ചെക്യാട്, അയിശു ഹജ്ജുമ്മ കുയിതേരി

ജാമാതാക്കൾ: ബഷീർ മാസ്റ്റർ തൂണേരി, അബ്ദുസലാം ഹാജി ഇയ്യങ്കോട്, ഡോ സലാം വാണിമേൽ, ഫിറോസ് കുറ്റ്യാടി, റഫീഖ് ചെക്യാട്, മുജീബ വിഷ്ണുമംഗലം, അസ്മിന എളയടം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380372/parakkadavu-makkool-mammu-haji-passes-away-85)