---
title: " മാക്കൂൽ മമ്മു ഹാജിയുടെ വിയോഗം നാടിന് നഷ്ടമായത് നിസ്വാർത്ഥ സേവകനെ; പാറക്കടവിൽ അനുശോചന യോഗം ചേർന്നു"
english_title: " Makkool Mammu Haji Demise Loss Of Selfless Worker Condolence Meeting Parakkadavu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380405/makkool-mammu-haji-demise-condolence-meeting-parakkadavu-chekyad"
published_at: "2026-08-30T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93d60cea323_makkool-mammu-haji-demise-condolence-meeting-parakkadavu-chekyad.jpg"
keywords: ["Nadapuram News", "Makkool Mammu Haji", "Obituary", "Parakkadavu"]
---

#  മാക്കൂൽ മമ്മു ഹാജിയുടെ വിയോഗം നാടിന് നഷ്ടമായത് നിസ്വാർത്ഥ സേവകനെ; പാറക്കടവിൽ അനുശോചന യോഗം ചേർന്നു

> **Lead Summary:** നാദാപുരം: മാക്കൂൽ മമ്മു ഹാജിയുടെ വിയോഗത്തിൽ പാറക്കടവ് ജുമാമസ്ജിദിനടുത്ത് വെച്ച് അനുശോചന യോഗം ചേർന്നു.

## Article Content

നാദാപുരം: മാക്കൂൽ മമ്മു ഹാജിയുടെ വിയോഗത്തിൽ പാറക്കടവ് ജുമാമസ്ജിദിനടുത്ത് വെച്ച് അനുശോചന യോഗം ചേർന്നു.

മാക്കൂൽ മമ്മു ഹാജിയുടെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത് നിസ്വാർത്ഥ സേവകനെയാണ് എന്ന് അനുശോചന യോഗം വിലയിരുത്തി. പഴയ കാല പ്രവാസിയും മത, രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മനുഷ്യസ്നേഹിയും ആയിരുന്നു മാക്കൂൽ മമ്മുഹാജി.

ഹരിത രാഷ്ട്രീയത്തെ നെഞ്ചോട് ചേർത്ത മമ്മുഹാജി എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹി, പാറക്കടവ് ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹി, മുബാറക് മസ്ജിദ് ജനറൽ സെക്രട്ടറി, ദീർഘകാലം പാറക്കടവ് ജിഎംപി സ്കൂൾ പിടിഎ പ്രസിഡണ്ട് എന്നീ നിലകളിൽ സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ചിട്ടുണ്ട്.

പാറക്കടവ് അർബൻ സൊസൈറ്റി ബാങ്ക് ഡയറക്ടർ, പ്രവാസി ലീഗ് നാദാപുരം മണ്ഡലം നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 

യോഗത്തിൽ സൂപ്പി നരിക്കാട്ടേരി, അഹമ്മത് പുന്നക്കൽ, മോഹനൻ പാറക്കടവ്, ബി.പി മൂസ്സ, കെ.എം പാറക്കടവ്, അഹമ്മത് ചെറ്റക്കണ്ടി, ഷഫീഖ് പള്ളിക്കൽ, മമ്മി കെ.കെ എന്നിവർ സംസാരിച്ചു.

മാക്കൂൽ മമ്മു ഹാജിയുടെ സാമൂഹിക സേവനങ്ങളും മത, രാഷ്ട്രീയ രംഗത്തെ സംഭാവനകളും യോഗത്തിൽ അനുസ്മരിച്ചു.

English Summary:

The demise of Makkool Mammu Haji is a loss of a selfless worker for the locality, observed a condolence meeting held near Parakkadavu Juma Masjid. He was an old-time expatriate and a humanitarian who left his mark in religious, political, social and charity fields and was a beloved Muslim League worker. He served as Chekyad Panchayat Muslim League office bearer, Parakkadavu Juma Masjid Committee office bearer, Mubarak Masjid General Secretary, long-time Parakkadavu GMP School PTA President, Parakkadavu Urban Society Bank Director and Pravasi League Nadapuram Mandalam leader. Leaders including Soopi Narikkatteri, Ahammed Punnakkal and others spoke.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380405/makkool-mammu-haji-demise-condolence-meeting-parakkadavu-chekyad)