---
title: "നാദാപുരത്ത് മോഷണവും കവർച്ചയും; പോലീസ് അന്വേഷണം ഊർജിതമാക്കണം - സിപിഐഎം"
english_title: "Nadapuram Theft Robbery Police Investigation CPI M Demands Action CCTV"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380417/nadapuram-theft-robbery-police-investigation-cpim-demand-cctv"
published_at: "2026-08-30T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93f19f9cf5e_nadapuram-theft-robbery-police-investigation-cpim-demand-cctv.jpg"
keywords: ["Nadapuram News", "Theft News", "IPhone Theft", "Mobile Phone Theft Nadapuram", "CPIM"]
---

# നാദാപുരത്ത് മോഷണവും കവർച്ചയും; പോലീസ് അന്വേഷണം ഊർജിതമാക്കണം - സിപിഐഎം

> **Lead Summary:** നാദാപുരം: കഴിഞ്ഞദിവസം നാദാപുരം ടൗണിലെ മൊബൈൽ ഷോപ്പിൽ നടന്ന മോഷണവും അതിനുമുമ്പ് നടന്ന കവർച്ചയും ജനങ്ങളിൽ ആശങ്കയും ഭീതിയും ഉളവാക്കിയിട്ടുണ്ട് അടിക്കടി ഉണ്ടാവുന്ന മോഷണങ്ങളിൽ പോലീസ് അന്വേഷണം ഊർജിതമാക്കി പ്രതികളെ ഉടനടി പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് സിപിഐഎം.

## Article Content

നാദാപുരം: കഴിഞ്ഞദിവസം നാദാപുരം ടൗണിലെ മൊബൈൽ ഷോപ്പിൽ നടന്ന മോഷണവും അതിനുമുമ്പ് നടന്ന കവർച്ചയും ജനങ്ങളിൽ ആശങ്കയും ഭീതിയും ഉളവാക്കിയിട്ടുണ്ട് അടിക്കടി ഉണ്ടാവുന്ന മോഷണങ്ങളിൽ പോലീസ് അന്വേഷണം ഊർജിതമാക്കി പ്രതികളെ ഉടനടി പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് സിപിഐഎം.

നാദാപുരം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു ടൗണിൽ പല ഭാഗങ്ങളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിൽ പലതും നിശ്ചലമാണ് സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമമാക്കാനും പോലീസ് അടിയന്തരമായി ഇടപെടണം.

പോലീസ് പട്രോളിങ്ങ് ശക്തിപ്പെടുത്തി കവർച്ചയും, കുറ്റകൃത്യങ്ങളും തടയുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്നും സിപിഐഎം നാദാപുരം ലോക്കൽ സെക്രട്ടറി എരോത്ത് ഫൈസൽ ആവശ്യപ്പെട്ടു. യോഗത്തിൽ ടി.ബാബു അധ്യക്ഷതവഹിച്ചു സി എച്ച് മോഹനൻ സംസാരിച്ചു.

വില്യാപ്പിള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നാദാപുരം ടൗണിൽ പ്രവർത്തിക്കുന്ന ഇ സിറ്റി ആപ്പിൾ പ്രൊ സ്റ്റോർ എന്ന സ്ഥാപനത്തിലാണ് സംഭവം. ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് നി​ഗമനം.

കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. ഫോണുകൾ മാത്രമാണ് മോഷ്ടിച്ചത്. ഏകദേശം 80 ലക്ഷം രൂപയുടെ മൊബൈൽഫോണുകളാണ് നഷ്ടമായത്. പണം നഷ്ടമായിട്ടില്ല. കടയുടെ സിസിടിവി ക്യാമറകൾ തിരിച്ചുവെച്ച നിലയിലായിരുന്നു.

വിവരമറിഞ്ഞ് പൊലീസും ഡോ​ഗ് സ്ക്വാഡും വിരലടയാള വിദ​ഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380417/nadapuram-theft-robbery-police-investigation-cpim-demand-cctv)