---
title: "കള്ളനാര് ....? നാദാപുരത്തെ ഒരു കോടിയുടെ ഐഫോൺ കവർച്ച; പ്രതികൾക്കായി പ്രത്യേക അന്വേഷണ സ്ക്വാഡ് രൂപീകരിച്ചു"
english_title: "Special Police Squad Formed for One Crore iPhone Theft Case in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380537/iphone-theft-nadapuram-special-police-squad-investigation"
published_at: "2026-08-31T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a952a61e57aa_iphone-theft-nadapuram-special-police-squad-investigation.jpg"
keywords: ["MObile Phone Theft Nadaapuram", "Special Squad", "iPhone Theft Case", "Theft Case"]
---

# കള്ളനാര് ....? നാദാപുരത്തെ ഒരു കോടിയുടെ ഐഫോൺ കവർച്ച; പ്രതികൾക്കായി പ്രത്യേക അന്വേഷണ സ്ക്വാഡ് രൂപീകരിച്ചു

> **Lead Summary:** **നാദാപുരം: ** നാദാപുരം ടൗണിൽ കടയുടെ ഷട്ടർ തകർത്ത് ഒരു കോടി രൂപ വിലമതിക്കുന്ന ഐഫോണുകൾ കവർന്ന വൻ മോഷണക്കേസിൽ അന്വേഷണത്തിനായി പ്രത്യേക പോലീസ് സ്ക്വാഡ് രൂപീകരിച്ചു. നാദാപുരം ഡിവൈഎസ്പി പി. എം. മനോജിന്റെ നേതൃത്വത്തിൽ നാദാപുരം ഇൻസ്പെക്ടർ കെ. മുരളീധരൻ ഉൾപ്പെടെ ഏഴ് അംഗങ്ങളടങ്ങുന്ന സംഘമാണ് കേസിന്റെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

## Article Content

**നാദാപുരം: ** നാദാപുരം ടൗണിൽ കടയുടെ ഷട്ടർ തകർത്ത് ഒരു കോടി രൂപ വിലമതിക്കുന്ന ഐഫോണുകൾ കവർന്ന വൻ മോഷണക്കേസിൽ അന്വേഷണത്തിനായി പ്രത്യേക പോലീസ് സ്ക്വാഡ് രൂപീകരിച്ചു. നാദാപുരം ഡിവൈഎസ്പി പി. എം. മനോജിന്റെ നേതൃത്വത്തിൽ നാദാപുരം ഇൻസ്പെക്ടർ കെ. മുരളീധരൻ ഉൾപ്പെടെ ഏഴ് അംഗങ്ങളടങ്ങുന്ന സംഘമാണ് കേസിന്റെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

കടയുടെ പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങളും സംഭവസമയത്തെ മൊബൈൽ ഫോൺ കോൾ വിവരങ്ങളും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. മോഷണം നടന്ന കടയ്ക്ക് സമീപത്ത് സംശയസ്പദമായ സാഹചര്യത്തിൽ മോട്ടോർ ബൈക്കിൽ കറങ്ങിത്തിരിഞ്ഞ യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ ബൈക്കിന്റെ നമ്പർ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു.

ശനിയാഴ്ച പുലർച്ചെയാണ് നാദാപുരം ടൗണിൽ പ്രവർത്തിക്കുന്ന ആപ്പിൾ സ്റ്റോറിന്റെ ഷട്ടർ തകർത്ത് 92 ഐഫോണുകളും 60,000 രൂപയും മോഷണം പോയത്. മോഷണത്തിന് മുന്നോടിയായി കടയിലെ ചില സിസിടിവി ക്യാമറകളുടെ ദിശ പ്രതികൾ മാറ്റിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ തകരാറിലായിരുന്ന ക്യാമറകൾ അതേപടി ഉപേക്ഷിക്കുകയും ചെയ്തു. വരാനിരിക്കുന്ന ഓണവിപണി ലക്ഷ്യമിട്ട് കടയുടമ പുതിയ ഫോണുകൾ സ്റ്റോക്ക് ചെയ്തതിന്റെ പിറ്റേന്നുതന്നെ കവർച്ച നടന്നത് ഏറെ സംശയത്തിനിടയാക്കുന്നുണ്ട്. പോലീസ് സ്റ്റേഷനിൽ നിന്നും ഏതാനും മീറ്ററുകൾ മാത്രം അകലെയുള്ള കടയിലാണ് ഈ വൻ കവർച്ച നടന്നത്.

**English Summary:**

A special police squad has been formed to investigate the burglary of 92 iPhones and ₹60,000 cash, totally valued at ₹1 crore, from an Apple store in Nadapuram. Under the leadership of Nadapuram DySP P. M. Manoj and Inspector K. Muralidharan, a seven-member team has launched the probe. The police are focusing on nearby CCTV footage, including suspicious movements of youth on a motorbike, and mobile tower locations. The store, located just meters away from the police station, was robbed shortly after stocking up new phones for the upcoming Onam season.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380537/iphone-theft-nadapuram-special-police-squad-investigation)