---
title: "വിലങ്ങാട്ടെ സുനിലിന്റെ മരണം; കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകണമെന്ന് കർഷകസംഘം"
english_title: "Wild buffalo Attack Vilangad Sunil Death Karshaka Sangham Demands Compensation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380641/wild-buffalo-attack-vilangad-sunil-death-karshaka-sangham-demands-compensation"
published_at: "2026-09-01T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a964f0c5b7b9_wild-buffalo-attack-vilangad-sunil-death-karshaka-sangham-demands-compensation.jpg"
keywords: ["Buffalo Attack", "Sunil Death", "Wild Bison Attack", "Karshaka Sangham"]
---

# വിലങ്ങാട്ടെ സുനിലിന്റെ മരണം; കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകണമെന്ന് കർഷകസംഘം

> **Lead Summary:** **വിലങ്ങാട് : ** കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വിലങ്ങാട് സ്വദേശി വേലിയേരി സുനിലിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകണമെന്ന് കർഷകസംഘം കുന്നുമ്മൽ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**വിലങ്ങാട് : ** കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വിലങ്ങാട് സ്വദേശി വേലിയേരി സുനിലിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകണമെന്ന് കർഷകസംഘം കുന്നുമ്മൽ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

സുനിലിന്റെ ആശ്രിതർക്ക് മുൻഗണനാക്രമം നോക്കാതെ അടിയന്തരമായി സർക്കാർ ജോലി നൽകണമെന്നും, അദ്ദേഹത്തിന്റെ കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾ പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണമെന്നും കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ ജീവന് ഭീഷണിയായ കാട്ടുപോത്തിനെ ഉടൻ വെടിവെച്ചുകൊല്ലാൻ നടപടി സ്വീകരിക്കണമെന്നും കർഷകസംഘം വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ. പി. കുഞ്ഞഹമ്മദ് കുട്ടി, കുന്നുമ്മൽ ഏരിയ സെക്രട്ടറി ടി. പി. പവിത്രൻ, പ്രസിഡന്റ് ടി. കെ. മോഹൻദാസ് എന്നിവർ സുനിലിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

**English Summary:**

Karshaka Sangham Kunnummal Area Committee has demanded ₹25 lakh emergency financial assistance for the family of Veliyeri Sunil, a native of Vilangad Vayad, who was killed in a wild bison attack near Kuttiadi. The committee urged the government to provide an immediate job to the dependent without considering waiting lists, sponsor the education of his child, and shoot down the killer bison. Karshaka Sangham District President K. P. Kunjahammed Kutty and other leaders visited Sunil's home to offer condolences.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380641/wild-buffalo-attack-vilangad-sunil-death-karshaka-sangham-demands-compensation)