---
title: "കുടുംബശ്രീ അംഗങ്ങൾക്ക് അവസരം; പുറമേരി പഞ്ചായത്ത് ഹരിത കർമസേനയിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Purameri Grama Panchayat Haritha Karma Sena Recruitment Applications Invited"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380646/purameri-panchayat-haritha-karma-sena-recruitment-applications-invited"
published_at: "2026-09-01T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9651be32075_purameri-panchayat-haritha-karma-sena-recruitment-applications-invited.jpg"
keywords: ["Job Vacancy", "Haritha Karma Sena", "Kudumbashree News", "Purameri Panchayat"]
---

# കുടുംബശ്രീ അംഗങ്ങൾക്ക് അവസരം; പുറമേരി പഞ്ചായത്ത് ഹരിത കർമസേനയിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **പുറമേരി: **പുറമേരി ഗ്രാമപഞ്ചായത്തിൽ ഹരിത കർമസേനയിലേക്ക് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പഞ്ചായത്ത് പരിധിയിലെ കുടുംബശ്രീ അംഗങ്ങളായ യോഗ്യരായ വനിതകൾക്കാണ് അവസരം.

## Article Content

**പുറമേരി: **പുറമേരി ഗ്രാമപഞ്ചായത്തിൽ ഹരിത കർമസേനയിലേക്ക് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പഞ്ചായത്ത് പരിധിയിലെ കുടുംബശ്രീ അംഗങ്ങളായ യോഗ്യരായ വനിതകൾക്കാണ് അവസരം.

താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങൾ ഈ മാസം 8-നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകൾ പുറമേരി ഗ്രാമപഞ്ചായത്ത് ഓഫീസിലോ അല്ലെങ്കിൽ കുടുംബശ്രീ സി.ഡി.എസ് (CDS) ഓഫീസിലോ നേരിട്ട് എത്തിച്ച് നൽകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ മികച്ച സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കൂടുതൽ അംഗങ്ങളെ ഹരിത കർമസേനയിലേക്ക് ഉൾപ്പെടുത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

**English Summary:**

Purameri Grama Panchayat has invited applications for recruiting new members into the Haritha Karma Sena. Eligible members of Kudumbashree can submit their applications at the Panchayat office or the Kudumbashree CDS office on or before the 8th of this month.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380646/purameri-panchayat-haritha-karma-sena-recruitment-applications-invited)