---
title: "നാദാപുരത്തെ മോഷണം; പ്രതികളെ ഉടൻ പിടികൂടണം, നൈറ്റ് പട്രോളിങ് ശക്തമാക്കണമെന്ന് മൊബൈൽ വ്യാപാരികൾ"
english_title: "Nadapuram iPhone Theft Mobile Phone Traders Demand Immediate Arrest Police Action"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380649/nadapuram-mobile-shop-theft-iphones-stolen-traders-demand-action"
published_at: "2026-09-01T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96546f3df55_nadapuram-mobile-shop-theft-iphones-stolen-traders-demand-action.jpg"
keywords: ["iPhone Theft", "Nadapuram Theft Case", "Theft Case"]
---

# നാദാപുരത്തെ മോഷണം; പ്രതികളെ ഉടൻ പിടികൂടണം, നൈറ്റ് പട്രോളിങ് ശക്തമാക്കണമെന്ന് മൊബൈൽ വ്യാപാരികൾ

> **Lead Summary:** **നാദാപുരം: **നാദാപുരം ടൗണിൽ പ്രവർത്തിക്കുന്ന 'ഇ-സിറ്റി മൊബൈൽസ്' എന്ന സ്ഥാപനത്തിൽ നടന്ന വൻ മോഷണത്തിൽ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും കോഴിക്കോട് ജില്ലയിൽ പൊലീസ് നൈറ്റ് പെട്രോളിങ് ശക്തമാക്കണമെന്നും മൊബൈൽ ഫോൺ വ്യാപാരി വ്യവസായ സമിതി ആവശ്യപ്പെട്ടു. ഓഗസ്റ്റ് 29-നാണ് വില്യാപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത് മോഷ്ടാക്കൾ അകത്ത് കടന്നത്.

## Article Content

**നാദാപുരം: **നാദാപുരം ടൗണിൽ പ്രവർത്തിക്കുന്ന 'ഇ-സിറ്റി മൊബൈൽസ്' എന്ന സ്ഥാപനത്തിൽ നടന്ന വൻ മോഷണത്തിൽ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും കോഴിക്കോട് ജില്ലയിൽ പൊലീസ് നൈറ്റ് പെട്രോളിങ് ശക്തമാക്കണമെന്നും മൊബൈൽ ഫോൺ വ്യാപാരി വ്യവസായ സമിതി ആവശ്യപ്പെട്ടു. ഓഗസ്റ്റ് 29-നാണ് വില്യാപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത് മോഷ്ടാക്കൾ അകത്ത് കടന്നത്.

കടയിൽ സൂക്ഷിച്ചിരുന്ന 92 ഐഫോണുകളാണ് സംഘം കവർന്നത്. ഇതോടെ ഒരു കോടിയിലേറെ രൂപയുടെ ഭീമമായ നഷ്ടമാണ് സ്ഥാപന ഉടമകൾക്ക് ഉണ്ടായിരിക്കുന്നത്. കടയിലുണ്ടായിരുന്ന സിസിടിവി ക്യാമറകൾ തിരിച്ചുവെച്ച നിലയിലായിരുന്നു. കടുത്ത വ്യാപാര പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ ഇത്തരം മോഷണങ്ങൾ വ്യാപാരികളെ കൂടുതൽ ദുരിതത്തിലാക്കുകയാണെന്നും മോഷ്ടാക്കളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

സംഭവത്തിൽ പൊലീസിന്റെ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്. യോഗത്തിൽ സി.വി. ഇഖ്ബാൽ, എം.വി. അനൂപ്, ഷഹദാബ് മുഹമ്മദ് കെ.ടി., ഫസലുറഹ്മാൻ, വിനോദ് തോട്ടുങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

**English Summary:**

The Mobile Phone Traders Association has demanded the immediate arrest of the culprits involved in the major theft at 'E-City Mobiles' in Nadapuram town, Kozhikode. On August 29, burglars broke the shop's shutter locks and stole 92 iPhones worth over ₹1 crore. The association also urged the police to intensify night patrolling in the district. Leaders including C.V. Iqbal and M.V. Anoop spoke at the meeting as the police investigation continues.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380649/nadapuram-mobile-shop-theft-iphones-stolen-traders-demand-action)