---
title: "വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണം നടന്ന് നാല് ദിവസം: പ്രതിസന്ധി തുടരുന്നു, കൊല്ലാൻ നടപടി വേണമെന്ന് അഖിലേന്ത്യ കിസാൻ സഭ"
english_title: "Vilangad Wild Bison Attack All India Kisan Sabha Demands Action Compensation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380735/vilangad-wild-bison-attack-sunil-death-kisan-sabha-demands-action"
published_at: "2026-09-01T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96da7412f02_vilangad-wild-bison-attack-sunil-death-kisan-sabha-demands-action.jpg"
keywords: ["Sunil Death", "Wild Bison Attack", "AIKS", "Kerala Forest Department"]
---

# വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണം നടന്ന് നാല് ദിവസം: പ്രതിസന്ധി തുടരുന്നു, കൊല്ലാൻ നടപടി വേണമെന്ന് അഖിലേന്ത്യ കിസാൻ സഭ

> **Lead Summary:** **വിലങ്ങാട് : **വിലങ്ങാട് കൃഷിയിടത്തിൽ വെച്ച് കാട്ടുപോത്തിന്റെ ആക്രമണത്തിൽ വേലിയേരി സുനിൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് നാല് ദിവസം പിന്നിടുമ്പോഴും പ്രദേശത്ത് ഭീതി ഒഴിയുന്നില്ല. നാട്ടിലിറങ്ങി ജനങ്ങളെ ആക്രമിക്കാൻ മുതിരുന്ന കാട്ടുപോത്തിനെ അടിയന്തരമായി കണ്ടെത്തി വെടിവെച്ചു കൊല്ലുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും, മൃഗത്തെ ഇതുവരെ കണ്ടെത്താൻ വനംവകുപ്പിന് സാധിച്ചിട്ടില്ല.

## Article Content

**വിലങ്ങാട് : **വിലങ്ങാട് കൃഷിയിടത്തിൽ വെച്ച് കാട്ടുപോത്തിന്റെ ആക്രമണത്തിൽ വേലിയേരി സുനിൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് നാല് ദിവസം പിന്നിടുമ്പോഴും പ്രദേശത്ത് ഭീതി ഒഴിയുന്നില്ല. നാട്ടിലിറങ്ങി ജനങ്ങളെ ആക്രമിക്കാൻ മുതിരുന്ന കാട്ടുപോത്തിനെ അടിയന്തരമായി കണ്ടെത്തി വെടിവെച്ചു കൊല്ലുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും, മൃഗത്തെ ഇതുവരെ കണ്ടെത്താൻ വനംവകുപ്പിന് സാധിച്ചിട്ടില്ല.

പ്രദേശത്തെ ഉന്നതിയിലും പരിസര പ്രദേശങ്ങളിലും ജനങ്ങൾ ഇപ്പോഴും ഭയപ്പാടോടെയാണ് കഴിയുന്നത്. ഭീതിജനകമായ ഈ സാഹചര്യത്തിൽ വനംവകുപ്പും സർക്കാരും അടിയന്തരമായി ഇടപെട്ട് കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട സുനിലിന്റെ കുടുംബത്തിന് ആവശ്യമായ അടിയന്തര നഷ്ടപരിഹാരവും അദ്ദേഹത്തിന്റെ ജീവിതപങ്കാളിക്ക് സർക്കാർ ജോലിയും നൽകണമെന്ന് സംഘടന സർക്കാരിനോട് നിർദ്ദേശിച്ചു.

സംഭവത്തിന് പിന്നാലെ അഖിലേന്ത്യ കിസാൻ സഭ ജില്ലാ സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി, കിസാൻ സഭ കുറ്റ്യാടി മണ്ഡലം കമ്മിറ്റി അംഗവും നരിപ്പറ്റ ഗ്രാമപഞ്ചായത്ത് അംഗവുമായ ഒ.പി. അനിൽ, നാദാപുരം മണ്ഡലം കമ്മിറ്റി അംഗവും വാണിമേൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ രാജു അലക്സ് എന്നിവർ മരിച്ച സുനിലിന്റെ വസതി സന്ദർശിച്ചു. തുടർന്ന് നേതാക്കൾ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു.

**English Summary:**

Four days after Veliyeri Sunil was killed in a wild bison attack at his farm in Vilangad, local residents continue to live in fear as the Forest Department is yet to trace the animal. Despite authorities promising immediate action to shoot down the dangerous bison, no progress has been made. Leaders of the All India Kisan Sabha (AIKS), including District Secretary Rajendran Kappally, visited Sunil's home and demanded immediate government action to eliminate the bison, alongside providing compensation and a government job for Sunil's spouse.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380735/vilangad-wild-bison-attack-sunil-death-kisan-sabha-demands-action)