---
title: "അങ്കത്തട്ട് ഉണർന്നു; വളയത്ത് സൗജന്യ കളരി പരിശീലന ക്ലാസിന് തുടക്കം"
english_title: "Kalaripayattu Training Camp Inaugurated At Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380841/kalaripayattu-training-camp-valayam-kozhikode-km-abhijith"
published_at: "2026-09-02T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97dc6f3d33d_kalaripayattu-training-camp-valayam-kozhikode-km-abhijith.jpg"
keywords: ["Kalaripayattu Training", "KM Abhijith MLA", "Kadathanad Kalari Sangham"]
---

# അങ്കത്തട്ട് ഉണർന്നു; വളയത്ത് സൗജന്യ കളരി പരിശീലന ക്ലാസിന് തുടക്കം

> **Lead Summary:** **വളയം: **സാരഥി മഞ്ചാന്തറയും ആവോലം കടത്തനാട് കളരി സംഘവും സംയുക്തമായി സംഘടിപ്പിച്ച കളരി പരിശീലന ക്ലാസ് കെ. എം. അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വളയം പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. പ്രീത ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

**വളയം: **സാരഥി മഞ്ചാന്തറയും ആവോലം കടത്തനാട് കളരി സംഘവും സംയുക്തമായി സംഘടിപ്പിച്ച കളരി പരിശീലന ക്ലാസ് കെ. എം. അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വളയം പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. പ്രീത ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിനോടനുബന്ധിച്ച് ഓണാഘോഷ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു. തുടർന്ന് കടത്തനാട് കളരി സംഘത്തിലെ പരിശീലകർ അവതരിപ്പിച്ച മനോഹരമായ കളരിപ്പയറ്റ് പ്രകടനവും അരങ്ങേറി.

ചടങ്ങിൽ പി. പി. അനിത, എം. നികേഷ്, എൻ. പി. കണ്ണൻ, കെ. ചന്ദ്രൻ, പി. പി. മാലതി, പ്രേമൻ ആവോലം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എൻ. പി. രതീഷ് സ്വാഗതവും എൻ. ലിജേഷ് നന്ദിയും രേഖപ്പെടുത്തി.

**English Summary:**

A Kalaripayattu training camp organized jointly by Sarathi Manjanthara and Avolam Kadathanad Kalari Sangham was inaugurated by K. M. Abhijith MLA at Valayam. Valayam Panchayat President P. S. Preetha presided over the function. Prizes were distributed to the winners of the Onam competition, followed by a traditional Kalaripayattu performance by the Kadathanad Kalari Sangham.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380841/kalaripayattu-training-camp-valayam-kozhikode-km-abhijith)