---
title: "നാദാപുരത്ത് ചുവപ്പുരേഖ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി കുടുംബസംഗമങ്ങൾ"
english_title: "CPI M Kudumba Sangamam Organized In Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380893/cpim-kudumba-sangamam-organized-in-nadapuram"
published_at: "2026-09-02T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9832cad9516_cpim-kudumba-sangamam-organized-in-nadapuram.jpg"
keywords: ["CPIM", "Nadapuram CPIM", "NN Krishnadas"]
---

# നാദാപുരത്ത് ചുവപ്പുരേഖ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി കുടുംബസംഗമങ്ങൾ

> **Lead Summary:** **നാദാപുരം: ** സി.പി.ഐ (എം) വിപുലീകൃത സംസ്ഥാന കമ്മിറ്റി തീരുമാനങ്ങളുടെ ഭാഗമായി നാദാപുരം ഏരിയയിലെ വിവിധ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കുടുംബസംഗമങ്ങൾ സംഘടിപ്പിച്ചു. എടച്ചേരി, നാദാപുരം, വെള്ളൂർ ലോക്കൽ കമ്മിറ്റികളുടെ കീഴിലാണ് പ്രവർത്തകരുടെയും അനുഭാവികളുടെയും പങ്കാളിത്തത്തോടെ പരിപാടികൾ നടന്നത്.

## Article Content

**നാദാപുരം: ** സി.പി.ഐ (എം) വിപുലീകൃത സംസ്ഥാന കമ്മിറ്റി തീരുമാനങ്ങളുടെ ഭാഗമായി നാദാപുരം ഏരിയയിലെ വിവിധ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കുടുംബസംഗമങ്ങൾ സംഘടിപ്പിച്ചു. എടച്ചേരി, നാദാപുരം, വെള്ളൂർ ലോക്കൽ കമ്മിറ്റികളുടെ കീഴിലാണ് പ്രവർത്തകരുടെയും അനുഭാവികളുടെയും പങ്കാളിത്തത്തോടെ പരിപാടികൾ നടന്നത്.

എടച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സംഘടിപ്പിച്ച കുടുംബസംഗമം സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എൻ. എൻ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി. വി. ഗോപാലൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ (എം) ഏരിയ സെക്രട്ടറി എ. മോഹൻദാസ്, പി. കെ. ബാലൻ, വി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. യുകെ ബാലൻ സ്വാഗതം പറഞ്ഞു.

നാദാപുരം ലോക്കൽ കമ്മിറ്റിയുടെ കുടുംബസംഗമം കക്കംവെള്ളി ഒതിയോത്ത് സ്‌കൂളിന് സമീപം വെച്ചാണ് നടന്നത്. സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ് സംഗമം ഉദ്ഘാടനം ചെയ്തു. സി. എച്ച്. മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എൻ. എൻ. കൃഷ്ണദാസ്, സി. എച്ച്. ബാലകൃഷ്ണൻ, ടി. കണാരൻ എന്നിവർ സംസാരിച്ചു. ടി. ബാബു സ്വാഗതവും പി. സജീഷ് നന്ദിയും രേഖപ്പെടുത്തി.

വെള്ളൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം കെ. പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ടി. എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എൻ. എൻ. കൃഷ്ണദാസ്, അഡ്വ. പി. രാഹുൽ രാജ് എന്നിവർ സംസാരിച്ചു. സി. കെ. അരവിന്ദാക്ഷൻ സ്വാഗതം ആശംസിച്ചു.

**English Summary:**

As part of the CPI (M) extended State Committee decisions, family meets (Kudumba Sangamam) were organized under Edacherry, Nadapuram, and Velloor local committees in Nadapuram. CPI (M) State Committee member N. N. Krishnadas, District Committee member Kudathamkandi Suresh, and K. P. Pradeesh inaugurated the events across various locations in the presence of party leaders and workers.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380893/cpim-kudumba-sangamam-organized-in-nadapuram)