---
title: "വടകര-വിലങ്ങാട്-കുഞോം-മാനന്തവാടി വനപാത; കെ.എം അഭിജിത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച യോഗം "
english_title: "Vadakara Vilangad Wayanad Forest Road Meeting On Friday Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380903/vadakara-vilangad-wayanad-forest-road-meeting-on-september-4"
published_at: "2026-09-02T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a94473d660e4_will-ensure-measures-prevent-wildlife-attacks-km-abhijith-mla-vilangad.jpg"
keywords: ["Vadakara Vilangad Wayanad Road", "Shafi Parambil MP", "KM Abhijith MLA", "Kerala Forest Road Project"]
---

# വടകര-വിലങ്ങാട്-കുഞോം-മാനന്തവാടി വനപാത; കെ.എം അഭിജിത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച യോഗം 

> **Lead Summary:** നാദാപുരം: വടകര-വിലങ്ങാട്-വയനാട് വനപാത യാഥാർത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന യോഗം സെപ്റ്റംബർ 4 വെള്ളിയാഴ്ച രാവിലെ 10.30-ന് വെള്ളിയോട് വെച്ച് നടക്കും. നാദാപുരം എം.എൽ.എ കെ.എം. അഭിജിത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം വടകര എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും.

## Article Content

നാദാപുരം: വടകര-വിലങ്ങാട്-വയനാട് വനപാത യാഥാർത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന യോഗം സെപ്റ്റംബർ 4 വെള്ളിയാഴ്ച രാവിലെ 10.30-ന് വെള്ളിയോട് വെച്ച് നടക്കും. നാദാപുരം എം.എൽ.എ കെ.എം. അഭിജിത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം വടകര എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും.

മലയോര മേഖലയിലെ ജനങ്ങളുടെ വർഷങ്ങളായുള്ള യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനും, വനപാത നിർമ്മാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ ചർച്ച ചെയ്യുന്നതിനുമാണ് ഈ ജനകീയ യോഗം വിളിച്ചുചേർത്തിരിക്കുന്നത്.

യോഗത്തിൽ കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുള്ള, കൂത്തുപറമ്പ് എം.എൽ.എ ഡോ. പ്രവീൺ കുമാർ, മാനന്തവാടി എം.എൽ.എ ഉഷാ വിജയൻ, സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ എന്നിവർ പങ്കെടക്കും. ഇവരെക്കൂടാതെ വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികളും സർവ്വകക്ഷി നേതാക്കളും യോഗത്തിന്റെ ഭാഗമാകും.

മലയോര മേഖലയുടെ വികസനത്തിനും യാത്രാസൗകര്യത്തിനും നിർണ്ണായകമാകുന്ന പ്രസ്തുത റോഡ് യാഥാർഥ്യമാകാൻ ആഗ്രഹിക്കുന്ന മുഴുവൻ പൊതുജനങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് സംഘാടകനായ നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് അറിയിച്ചു. ജനപ്രതിനിധികളും സർവ്വകക്ഷി പ്രതിനിധികളും ഒന്നിച്ചിരുന്ന് പദ്ധതിയുടെ അടുത്തഘട്ട നടപടികൾ നിർണ്ണയിക്കുന്ന സുപ്രധാന യോഗമാണിത്.

English Summary:

A crucial meeting regarding the implementation of the Vadakara-Vilangad-Wayanad forest road will be held on Friday, September 4, at 10:30 AM in Velliyode. Chaired by Nadapuram MLA K.M. Abhijith, the meeting will be inaugurated by Vadakara MP Shafi Parambil. MLAs Parakkal Abdulla, Dr. Praveen Kumar, Usha Vijayan, I.C. Balakrishnan, along with local body members and all-party representatives, will attend to discuss further steps for resolving the long-standing transportation issues of the hill area.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380903/vadakara-vilangad-wayanad-forest-road-meeting-on-september-4)