---
title: "ഉദ്ഘാടനത്തിന് മന്ത്രി എത്തും; കെ.എം. അഭിജിത്ത് എംഎൽഎയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് ഇന്ന് തുടക്കം"
english_title: "K M Abhijith MLA Comprehensive Education Project Inauguration at Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380926/km-abhijith-mla-comprehensive-education-project-kallachi-new"
published_at: "2026-09-03T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a98ec850f23f_km-abhijith-mla-comprehensive-education-project-kallachi.jpg"
keywords: ["K M Abhijith", "Nadapuram MLA Care", "Education Project", "Minister Thulasi Teacher"]
---

# ഉദ്ഘാടനത്തിന് മന്ത്രി എത്തും; കെ.എം. അഭിജിത്ത് എംഎൽഎയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് ഇന്ന് തുടക്കം

> **Lead Summary:** കല്ലാച്ചി: നാദാപുരം എംഎൽഎ കെ.എം. അഭിജിത്തിന്റെ നേതൃത്വത്തിൽ എംഎൽഎ കെയറിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

## Article Content

കല്ലാച്ചി: നാദാപുരം എംഎൽഎ കെ.എം. അഭിജിത്തിന്റെ നേതൃത്വത്തിൽ എംഎൽഎ കെയറിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി തുളസി ടീച്ചർ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ എംഎൽഎ കെ.എം. അഭിജിത്ത് അധ്യക്ഷത വഹിക്കും.

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണനയും പിന്തുണയും നൽകുക, കരിയർ ഗൈഡൻസ് ലഭ്യമാക്കുക, വിദ്യാർത്ഥികളുടെ അഭിരുചികളും കഴിവുകളും കണ്ടെത്തി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പ്രദേശത്തെ അധ്യാപകർ, അഭ്യസ്തവിദ്യരായ യുവാക്കൾ, വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവരെ ഏകോപിപ്പിച്ച് കൂട്ടായ പ്രവർത്തനത്തിലൂടെയാകും പദ്ധതിയുടെ വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കുക.

വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

**English Summary:**

Nadapuram MLA K.M. Abhijith’s comprehensive education project, launched under MLA Care, will be inaugurated today, September 3, 2026, at 2 PM at Kallachi Government Higher Secondary School auditorium. SC/ST Department Minister Thulasi Teacher will inaugurate the project, with MLA K.M. Abhijith presiding over the function. The initiative aims to improve students’ educational standards, provide special support to students who are academically behind, offer career guidance, and identify and encourage students’ interests and abilities. Teachers, educated youth and education activists from the region will be coordinated for the project’s activities. Prominent figures from political, social and cultural fields will attend the ceremony.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380926/km-abhijith-mla-comprehensive-education-project-kallachi-new)