---
title: "വടകര-വിലങ്ങാട്-കുഞോം-മാനന്തവാടി വനപാതയ്ക്കായി; സുപ്രധാന യോഗം നാളെ"
english_title: "Important Meeting Tomorrow For Vadakara Vilangad Mananthavady Forest Road Project MLAs MPs To Attend"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381005/vadakara-vilangad-mananthavady-forest-road-important-meeting-tomorrow-velliyod"
published_at: "2026-09-03T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a996e6453b30_vadakara-vilangad-mananthavady-forest-road-important-meeting-tomorrow-velliyod.jpg"
keywords: ["Vadakara Vilangad Forest Road", "Mananthavady Vanapatha", "Nadapuram MLA KM Abhijith"]
---

# വടകര-വിലങ്ങാട്-കുഞോം-മാനന്തവാടി വനപാതയ്ക്കായി; സുപ്രധാന യോഗം നാളെ

> **Lead Summary:** നാദാപുരം: വടകര-വിലങ്ങാട്-കുഞോം-മാനന്തവാടി വനപാത യാഥാർഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന യോഗം നാളെ (സെപ്റ്റംബർ 4, വെള്ളി) രാവിലെ 10.30ന് വെള്ളിയോട് നടക്കും. നാദാപുരം എം.എൽ.എ കെ.എം. അഭിജിത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം വടകര എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും.

## Article Content

നാദാപുരം: വടകര-വിലങ്ങാട്-കുഞോം-മാനന്തവാടി വനപാത യാഥാർഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന യോഗം നാളെ (സെപ്റ്റംബർ 4, വെള്ളി) രാവിലെ 10.30ന് വെള്ളിയോട് നടക്കും. നാദാപുരം എം.എൽ.എ കെ.എം. അഭിജിത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം വടകര എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും.

കുറ്റ്യാടി, കൂത്തുപറമ്പ്, മാനന്തവാടി, സുൽത്താൻ ബത്തേരി മണ്ഡലങ്ങളിലെ എം.എൽ.എമാരായ പാറക്കൽ അബ്ദുള്ള, ഡോ. പ്രവീൺ കുമാർ, ഉഷാ വിജയൻ, ഐ.സി. ബാലകൃഷ്ണൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സർവകക്ഷി പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ സംബന്ധിക്കും.

മലയോര മേഖല നേരിടുന്ന വർഷങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിനും വടകര-വിലങ്ങാട്-വയനാട് വനപാത നിർമ്മാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ ചർച്ച ചെയ്യുന്നതിനുമാണ് യോഗം ചേരുന്നത്.

വനപാത യാഥാർഥ്യമാകുന്നതിനുള്ള നടപടികൾക്ക് വേഗം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ ജനപ്രതിനിധികളെയും രാഷ്ട്രീയ-സാമൂഹിക പ്രതിനിധികളെയും ഉൾപ്പെടുത്തി യോഗം സംഘടിപ്പിക്കുന്നത്.

പ്രസ്തുത റോഡ് യാഥാർഥ്യമാകണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് എം.എൽ.എ കെ.എം. അഭിജിത്ത് അറിയിച്ചു.

**English Summary:**

Nadapuram: Important meeting regarding realization of Vadakara-Vilangad-Kuttyadi-Mananthavady forest road will be held tomorrow September 4 Friday 10.30 am at Velliyod. Nadapuram MLA KM Abhijith will preside and Vadakara MP Shafi Parambil will inaugurate. MLAs of Kuttyadi, Koothuparamba, Mananthavady, Sulthan Bathery - Parakkal Abdulla, Dr Praveen Kumar, Usha Vijayan, IC Balakrishnan will attend along with three-tier panchayat representatives and all-party representatives. Meeting aims to find solution to travel difficulties faced by hilly region for years and discuss further steps for road construction.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381005/vadakara-vilangad-mananthavady-forest-road-important-meeting-tomorrow-velliyod)