---
title: "പേരോട് എം.ഐ.എം സ്കൂളിൽ മിന്നൽ ചോദ്യോത്തരം; 'നാടിന്റെ വികസനത്തിന് സ്ത്രീയും പുരുഷനും ഒന്നിക്കണം' -മന്ത്രി കെ.എം. തുളസി "
english_title: "Minister KM Thulasi MIM Higher Secondary School Perode Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381014/minister-km-thulasi-speech-perode-mim-higher-secondary-school-nadapuram"
published_at: "2026-09-03T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a997eb93433d_minister-km-thulasi-speech-perode-mim-higher-secondary-school-nadapuram.jpg"
keywords: ["KM Thulasi", "Perode MIM School", "KM Abhijith MLA"]
---

# പേരോട് എം.ഐ.എം സ്കൂളിൽ മിന്നൽ ചോദ്യോത്തരം; 'നാടിന്റെ വികസനത്തിന് സ്ത്രീയും പുരുഷനും ഒന്നിക്കണം' -മന്ത്രി കെ.എം. തുളസി 

> **Lead Summary:** **നാദാപുരം: **സ്ത്രീകളെയും പെൺകുട്ടികളെയും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും യാതൊരു കാരണവശാലും മാറ്റി നിർത്താൻ ആർക്കും സാധിക്കുകയില്ലെന്നും ഇവരെ പൂർണ്ണമായും ചേർത്തു പിടിക്കുന്ന നയവും നിലപാടുമാണ് സംസ്ഥാന സർക്കാറിന്റേതെന്നും മന്ത്രി കെ.എം. തുളസി പ്രസ്താവിച്ചു. പേരോട് എം.ഐ.എം. ഹയർസെക്കൻഡറി സ്കൂൾ മീഡിയ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർഥികളുമായി സംവദിക്കവേ, അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

## Article Content

**നാദാപുരം: **സ്ത്രീകളെയും പെൺകുട്ടികളെയും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും യാതൊരു കാരണവശാലും മാറ്റി നിർത്താൻ ആർക്കും സാധിക്കുകയില്ലെന്നും ഇവരെ പൂർണ്ണമായും ചേർത്തു പിടിക്കുന്ന നയവും നിലപാടുമാണ് സംസ്ഥാന സർക്കാറിന്റേതെന്നും മന്ത്രി കെ.എം. തുളസി പ്രസ്താവിച്ചു. പേരോട് എം.ഐ.എം. ഹയർസെക്കൻഡറി സ്കൂൾ മീഡിയ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർഥികളുമായി സംവദിക്കവേ, അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ആദിമ കാലത്ത് സ്ത്രീയും പുരുഷനും ഭക്ഷണം ശേഖരിക്കാനും വേട്ടയാടാനുമൊക്കെ ഒരുമിച്ചാണ് സഞ്ചരിച്ചിരുന്നതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. പിൽക്കാലത്താണ് പുരുഷ മേധാവിത്വ ചിന്തകൾ സമൂഹത്തിൽ കടന്നുവന്നതെന്നും എന്നാൽ അതിനെയെല്ലാം തകർത്തുകൊണ്ടുള്ള മുന്നേറ്റമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

**

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ തിളങ്ങുന്ന അടയാളങ്ങളായി മാറിയ നേതാക്കളാണ് ഇന്ദിരാഗാന്ധി, പ്രതിഭാ പാട്ടീൽ, സോണിയ ഗാന്ധി തുടങ്ങിയവരെന്ന് അദ്ദേഹം പരാമർശിച്ചു. സ്ത്രീകളും പുരുഷന്മാരും തോളോടുതോൾ ചേർന്ന് ഒന്നിച്ച് പ്രവർത്തിച്ചാൽ മാത്രമേ നാടിന്റെ യഥാർത്ഥ വികസനം സാധ്യമാകുകയുള്ളൂവെന്നും സ്ത്രീകളെ ഒരു നിലയ്ക്കും മാറ്റിനിർത്തേണ്ടവരല്ലെന്നും കുട്ടികളോട് അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ കെ.എം. അഭിജിത്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, മീഡിയ കൺവീണർ ഇസ്മായിൽ വാണിമേൽ, ബംഗ്ലത്ത് മുഹമ്മദ്, ഒ. സഫിയ, ഒ. നിസാർ, നീന ഖദീജ, നുസ്അ, ഹംന സഅബി, ലിനിയ, പി. ഫാത്തിമ, അൽഫാസ് എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും സംസാരിക്കുകയും ചെയ്തു.

English Summary:**

Minister K.M. Thulasi stated that no one can side-line women and girls from the mainstream of society, emphasizing that the state government follows an inclusive policy for them. He was responding to questions from students at the MIM Higher Secondary School Media Club in Perode. He highlighted the historic role of women leaders like Indira Gandhi and Pratibha Patil, asserting that true development is possible only through equal participation of both genders. K.M. Abhijith MLA presided over the function.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381014/minister-km-thulasi-speech-perode-mim-higher-secondary-school-nadapuram)