---
title: "'ഗോത്രസമൂഹത്തിനും പുതിയകാലമനുസരിച്ചുള്ള സഞ്ചാര സ്വാതന്ത്ര്യം വേണം'; പട്ടിക ജാതി വകുപ്പ് മന്ത്രിയോട് ഉന്നതി മൂപ്പത്തി"
english_title: "Minister KA Thulasi Visits Vilangad Gaur Attack Victim Sunil House Pazhassi Road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381017/minister-ka-thulasi-visits-vilangad-gaur-attack-victim-house"
published_at: "2026-09-03T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9984c47b678_minister-ka-thulasi-visits-vilangad-gaur-attack-victim-house.jpg"
keywords: ["Vilangad Gaur Attack", "KM Abhijith MLA", "Pazhassi Raja Road", "Minister KA Thulasi"]
---

# 'ഗോത്രസമൂഹത്തിനും പുതിയകാലമനുസരിച്ചുള്ള സഞ്ചാര സ്വാതന്ത്ര്യം വേണം'; പട്ടിക ജാതി വകുപ്പ് മന്ത്രിയോട് ഉന്നതി മൂപ്പത്തി

> **Lead Summary:** **വാണിമേൽ: **വിലങ്ങാട് വായാട് ഉന്നതിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ദാരുണമായി മരണപ്പെട്ട സുനിലിന്റെ ഭവനം പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രി കെ.എ. തുളസി സന്ദർശിച്ചു. പരേതനായ സുനിലിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി, പ്രദേശത്തെ ഗോത്രവിഭാഗക്കാരുടെ വിവിധ ആവശ്യങ്ങളും പ്രശ്നങ്ങളും നേരിട്ട് ചോദിച്ചറിഞ്ഞു.

## Article Content

**വാണിമേൽ: **വിലങ്ങാട് വായാട് ഉന്നതിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ദാരുണമായി മരണപ്പെട്ട സുനിലിന്റെ ഭവനം പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രി കെ.എ. തുളസി സന്ദർശിച്ചു. പരേതനായ സുനിലിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി, പ്രദേശത്തെ ഗോത്രവിഭാഗക്കാരുടെ വിവിധ ആവശ്യങ്ങളും പ്രശ്നങ്ങളും നേരിട്ട് ചോദിച്ചറിഞ്ഞു.

സന്ദർശനത്തിനിടെ ഉന്നതി മൂപ്പത്തി ലീല വിനോദ്, പഴശ്ശിരാജ ചുരമില്ലാപാത നിർമ്മാണവുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു നിവേദനം മന്ത്രിക്ക് സമർപ്പിച്ചു. നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത്, ജനകീയ കൂട്ടായ്മ പ്രതിനിധി ഔസെപ്പച്ചൻ മണിമല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൂപ്പത്തി നിവേദനം കൈമാറിയത്.

റോഡ് സൗകര്യമില്ലാത്തത് കാരണം കോഴിക്കോട്, വയനാട് ജില്ലകളിൽ ജീവിക്കുന്ന ഗോത്രവർഗ്ഗക്കാരുടെ കുടുംബബന്ധങ്ങളെയും ദൈനംദിന ജീവിതത്തെയും സാരമായി ബാധിച്ചിരിക്കുകയാണെന്ന് മൂപ്പത്തി മന്ത്രിയെ ധരിപ്പിച്ചു.

പുതിയ കാലത്തിന്റെ വികസന സൗകര്യങ്ങളും മുന്നേറ്റങ്ങളും ഗോത്രസമൂഹത്തിനും അത്യന്താപേക്ഷിതമാണെന്നും അതിനാൽ പഴശ്ശിരാജ ചുരമില്ലാപാത യാഥാർത്ഥ്യമാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും ലീല വിനോദ് മന്ത്രിയോട് ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.

**English Summary:**

Minister for Scheduled Castes and Scheduled Tribes Development, K.A. Tulasi, visited the residence of Sunil, who tragically lost his life in a gaur (wild bison) attack at Vayad Unnathil, Vilangad. During the visit, tribal leader (Mooppathi) Leela Vinod submitted a memorandum to the Minister regarding the Pazhassi Raja Road project, in the presence of Nadapuram MLA K.M. Abhijith and janakeeya kootayma representative Ouseppachan Manimala. She highlighted that the lack of proper roads severely impacts tribal family ties between Kozhikode and Wayanad and urged for infrastructure development.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381017/minister-ka-thulasi-visits-vilangad-gaur-attack-victim-house)