---
title: "ശിൽപശാല നവ്യാനുഭവമായി; നാദാപുരം ഗവ. യു.പി സ്കൂളിൽ മുഴുവൻ കുട്ടികൾക്കും ശാസ്ത്രമേള പരിശീലനം"
english_title: "Nadapuram Govt UP School Science Maths Social Science Work Experience Workshop"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381023/nadapuram-govt-up-school-science-maths-workshop-students-exhibition"
published_at: "2026-09-03T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a99915ed8306_nadapuram-govt-up-school-science-maths-workshop-students-exhibition.jpg"
keywords: ["Nadapuram Govt UP School", "Science Workshop", "Nadapuram Education", "Student Exhibition"]
---

# ശിൽപശാല നവ്യാനുഭവമായി; നാദാപുരം ഗവ. യു.പി സ്കൂളിൽ മുഴുവൻ കുട്ടികൾക്കും ശാസ്ത്രമേള പരിശീലനം

> **Lead Summary:** **നാദാപുരം: **നാദാപുരം ഗവ. യു പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ ശിൽപശാലയിൽ പങ്കെടുക്കാൻ അവസരം നൽകുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ നവ്യാനുഭവമായി.

## Article Content

**നാദാപുരം: **നാദാപുരം ഗവ. യു പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ ശിൽപശാലയിൽ പങ്കെടുക്കാൻ അവസരം നൽകുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ നവ്യാനുഭവമായി.

സ്കൂളിലെ എണ്ണൂറോളം കുട്ടികൾ പങ്കെടുത്ത മത്സര പരിപാടി നാദാപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി എച്ച് സനൂപ് ഉദ്ഘാടനം ചെയ്തു. മുഴുവൻ കുട്ടികൾക്കും ശാസ്ത്രമേളകളിലും അനുബന്ധ മത്സരങ്ങളിലും പങ്കെടുക്കാനുള്ള അവസരം ഉറപ്പാക്കുക എന്നതായിരുന്നു ശിൽപശാലയുടെ പ്രധാന ലക്ഷ്യം.

ചടങ്ങിൽ പിടിഎ പ്രസിഡന്റ് സി കെ നാസർ അധ്യക്ഷനായി. ഹെഡ് മാസ്റ്റർ എം സി അബ്ദുൾ ഗഫൂർ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ സുമയ്യ ജാബിർ, പിടിഎ ഭാരവാഹികളായ കെ അബ്ദുൾ ഖാദർ മാസ്റ്റർ, ടി റിനീഷ്, മുൻ പ്രധാനാധ്യാപിക എസ് ഉഷാകുമാരി, ടി വി കുഞ്ഞബ്ദുള്ള, അഷ്റഫ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

ശിൽപശാലയുടെ ഭാഗമായി കുട്ടികളുടെ കരവിരുതിൽ വിരിഞ്ഞ ഉൽപന്നങ്ങളുടെ പ്രദർശനവും നടന്നു. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും മോഡലുകളും പ്രവൃത്തി പരിചയ മേഖലയിലെ നിർമ്മാണങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.

എല്ലാ കുട്ടികൾക്കും പങ്കാളിത്തം ഉറപ്പാക്കിയ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത് എന്നത് ശ്രദ്ധേയമായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെയാണ് ശിൽപശാല വിജയകരമായി നടത്തിയത്.

**English Summary**

With the aim of providing opportunity for all students of Nadapuram Govt UP School to participate in Science, Mathematics, Social Science and Work Experience workshop, a programme was organized which became a novel experience for students and parents. Around 800 students participated. Nadapuram Sub-district Education Officer CH Sanoop inaugurated the competitive event. PTA President CK Nasser presided. Headmaster MC Abdul Gafoor welcomed. Ward member Sumayya Jabir, PTA office bearers K Abdul Khader Master, T Rineesh, former headmistress S Usha Kumari, TV Kunjabdulla, Ashraf Master spoke. Exhibition of products made by students was also held as part of workshop.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381023/nadapuram-govt-up-school-science-maths-workshop-students-exhibition)