---
title: "വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് ‘ഉയരെ’; കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പദ്ധതിക്ക് തുടക്കം"
english_title: "Comprehensive Education Project Uyare Minister Thulasi Inaugurates Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381024/uyare-education-project-minister-thulasi-inauguration-kallachi-mla-care"
published_at: "2026-09-03T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a999477c127b_uyare-education-project-minister-thulasi-inauguration-kallachi-mla-care.jpg"
keywords: ["Uyare Project", "Kallachi School", "KM Abhijith MLA", "Education Project", "Minister K A Thulasi"]
---

# വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് ‘ഉയരെ’; കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പദ്ധതിക്ക് തുടക്കം

> **Lead Summary:** **കല്ലാച്ചി: **വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന 'ഉയരെ' സമഗ്ര വിദ്യാഭ്യാസ പദ്ധതി കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി കെ എ തുളസി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളിലെ കഴിവുകളെ പ്രോത്സാഹിപ്പിച്ച് അവരിലെ പ്രതിഭയെ വാർത്തെടുക്കുന്ന പദ്ധതിയാണ് ഉയരെയെന്ന് മന്ത്രി പറഞ്ഞു.

## Article Content

**കല്ലാച്ചി: **വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന 'ഉയരെ' സമഗ്ര വിദ്യാഭ്യാസ പദ്ധതി കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി കെ എ തുളസി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളിലെ കഴിവുകളെ പ്രോത്സാഹിപ്പിച്ച് അവരിലെ പ്രതിഭയെ വാർത്തെടുക്കുന്ന പദ്ധതിയാണ് ഉയരെയെന്ന് മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളെ ഉയരങ്ങളിലെത്തിച്ച് കുടുംബത്തിനും പഠിക്കുന്ന സ്കൂളിനും സമൂഹത്തിനും മുതൽക്കൂട്ടാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക കരുതൽ നൽകുക, കരിയർ ഗൈഡൻസ് നൽകുക, വിദ്യാർത്ഥികളുടെ അഭിരുചി കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കെ എം അഭിജിത്ത് എംഎൽഎയുടെ നേതൃത്വത്തിൽ എംഎൽഎ കെയർ വഴി വിദ്യാഭ്യാസ പദ്ധതി വിഭാവനം ചെയ്തത്.

**

അധ്യാപകർ, അഭ്യസ്തവിദ്യരായ യുവാക്കൾ, വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവരെ ഈ രംഗത്തെ വിദഗ്ധരെ ഏകോപിപ്പിച്ചുകൊണ്ട് കൂട്ടായ്മയിലൂടെയാണ് പദ്ധതി പ്രവർത്തിക്കുക.ചടങ്ങിൽ എംഎൽഎ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ്, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാം കുഴിയിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രതീഷ്, നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം രഘുനാഥ്, വാർഡ് മെമ്പർ സൗമ്യ, നാദാപുരം എഇഒ സി എച്ച് സനൂപ്, പിടിഎ പ്രസിഡന്റ് എ ദിലീപ്കുമാർ, സുചിത്ര, കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വിൻസെന്റ് ജോസഫ്, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഹമ്മദ് പുന്നക്കൽ തുടങ്ങിയവർ സംസാരിച്ചു.

വിദ്യാർത്ഥികളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ ഉണ്ടാകണമെന്നും ചടങ്ങിൽ പറയപ്പെട്ടു.

English Summary**

The comprehensive education project 'Uyare' aimed at holistic development of students was inaugurated by SC/ST Department Minister K A Tulasi at Kallachi Government Higher Secondary School. Minister said Uyare nurtures talents and shapes students' abilities to benefit family, school and society. The project is envisioned by KM Abhijith MLA through MLA Care with objectives to improve education standards, support backward students, provide career guidance and identify aptitudes. It will function as a collective coordinating teachers, educated youth and educationists. MLA presided over function. District Panchayat Vice President KK Navas, Nadapuram Panchayat President Safeera, Block President KP Pratheesh and others spoke.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381024/uyare-education-project-minister-thulasi-inauguration-kallachi-mla-care)