---
title: "പുറമേരിയിൽ തെറ്റായ ദിശയിലെത്തിയ ബസ് സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ചു; യുവാവിന് പരിക്ക്, ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടു"
english_title: "Wrong Side Bus Hits Scooter in Nadapuram Youth Injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381082/wrong-side-bus-hits-scooter-in-nadapuram-youth-injured"
published_at: "2026-09-04T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a608896fb3_wrong-side-bus-hits-scooter-in-nadapuram-youth-injured.jpg"
keywords: ["Bus Accident", "Scooter Accident", "Private Bus Accident", "Purameri Accident"]
---

# പുറമേരിയിൽ തെറ്റായ ദിശയിലെത്തിയ ബസ് സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ചു; യുവാവിന് പരിക്ക്, ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടു

> **Lead Summary:** നാദാപുരം :പുറമേരി ജല അതോറിറ്റി ഓഫീസിന് സമീപം തെറ്റായ ദിശയിലെത്തിയ ബസ് സ്‌കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ കുമ്മങ്കോട് സ്വദേശി പറമ്പത്ത് മുഹമ്മദ് ഷമ്മാസിന് പരുക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. സംഭവം നടന്നയുടൻ തന്നെ ബസ് ജീവനക്കാരായ ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടി രക്ഷപ്പെട്ടു.

## Article Content

നാദാപുരം :പുറമേരി ജല അതോറിറ്റി ഓഫീസിന് സമീപം തെറ്റായ ദിശയിലെത്തിയ ബസ് സ്‌കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ കുമ്മങ്കോട് സ്വദേശി പറമ്പത്ത് മുഹമ്മദ് ഷമ്മാസിന് പരുക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. സംഭവം നടന്നയുടൻ തന്നെ ബസ് ജീവനക്കാരായ ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടി രക്ഷപ്പെട്ടു.

നാദാപുരത്തുനിന്ന് വടകരയ്ക്ക് പോവുകയായിരുന്ന KL 56 L 9797 നമ്പർ ബസ് തെറ്റായ ദിശയിൽ അമിത വേഗത്തിലെത്തി ഷമ്മാസ് സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ബസിന്റെ മുൻഭാഗത്ത് കുടുങ്ങിയ സ്‌കൂട്ടറിനെ 10 മീറ്ററോളം ദൂരത്തിൽ വലിച്ചിഴച്ച ശേഷമാണ് ബസ് നിന്നത്. അപകടത്തിന് പിന്നാലെയാണ് ജീവനക്കാർ വാഹനത്തിൽ നിന്ന് പുറത്തേക്കിറങ്ങി ഓടിയത്.

സാരമായി പരുക്കേറ്റ ഷമ്മാസിനെ ആദ്യം നാദാപുരം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വടകരയിലേക്കും കൊണ്ടുപോയി. നാദാപുരം പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട ബസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. വടകര - കുറ്റ്യാടി റൂട്ടിൽ അടിക്കടി ബസ് അപകടങ്ങൾ വർധിച്ചു വരുന്നത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന ആരോപണവും പ്രദേശവാസികൾക്കിടയിൽ ഉയർന്നിട്ടുണ്ട്.

**English Summary:**

A young man was injured in Nadapuram after a bus driving on the wrong side of the road collided with his scooter and dragged it for about 10 meters. The injured has been identified as Muhammed Shannas (25), a native of Kummangkod. The incident occurred on Thursday evening near the Purameri Water Authority office. Following the collision, the bus driver and conductor fled the scene. The police arrived at the spot, shifted the bus to the station, and initiated an investigation. Local residents have raised concerns over the increasing number of bus accidents on the Vadakara-Kuttiady route.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381082/wrong-side-bus-hits-scooter-in-nadapuram-youth-injured)