---
title: "മായാതെ മറയാതെ ; കെ. കെ. അനീഷ് മാസ്റ്ററുടെ ചരമവാർഷിക ദിനം ആചരിച്ച് സിപിഐ എം"
english_title: "CPI M Commemorates KK Aneesh Master in Edacherry"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381085/cpi-m-commemorates-kk-aneesh-master-edacherry"
published_at: "2026-09-04T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a620f2280d_cpi-m-commemorates-kk-aneesh-master-edacherry.jpg"
keywords: ["CPI M", "KK Aneesh Master"]
---

# മായാതെ മറയാതെ ; കെ. കെ. അനീഷ് മാസ്റ്ററുടെ ചരമവാർഷിക ദിനം ആചരിച്ച് സിപിഐ എം

> **Lead Summary:** എടച്ചേരി: മലപ്പുറം മൂന്നിയൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്ന കെ. കെ. അനീഷ് മാസ്റ്ററുടെ ചരമവാർഷിക ദിനം സിപിഐ എം ആചരിച്ചു. എടച്ചേരിയിൽ നടന്ന ചടങ്ങിൽ പതാക ഉയർത്തലും പ്രകടനവും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

## Article Content

എടച്ചേരി: മലപ്പുറം മൂന്നിയൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്ന കെ. കെ. അനീഷ് മാസ്റ്ററുടെ ചരമവാർഷിക ദിനം സിപിഐ എം ആചരിച്ചു. എടച്ചേരിയിൽ നടന്ന ചടങ്ങിൽ പതാക ഉയർത്തലും പ്രകടനവും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

സിപിഐ എം നാദാപുരം ഏരിയാ കമ്മിറ്റി അംഗം ടി. വി. ഗോപാലൻ അനുസ്മരണ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സിപിഐ എം എടച്ചേരി ലോക്കൽ സെക്രട്ടറി യു. കെ. ബാലൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പാർട്ടി നേതാക്കളായ കെ. കെ. പുരുഷൻ, മഠത്തിൽ പ്രേമൻ, കെ. പി. പ്രമോദ്, കെ. പി. രാജൻ എന്നിവർ സംസാരിച്ചു.

പൂണ്ടയിൽ വായനശാല ബ്രാഞ്ച് സെക്രട്ടറി സി. ടി. കെ. രജി സ്വാഗതവും സി. കെ. ഷൈബേഷ് നന്ദിയും രേഖപ്പെടുത്തി. അനീഷ് മാസ്റ്ററുടെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി പ്രദേശത്ത് നിരവധി പ്രവർത്തകർ പങ്കെടുത്ത അനുസ്മരണ പ്രകടനവും നടന്നു.

**English Summary:**

The CPI(M) observed the death anniversary of K. K. Aneesh Master, who was a teacher at Moonniyur Higher Secondary School in Malappuram, at Edacherry. The program featured a flag hoisting, a commemorative procession, and a meeting. CPI(M) Nadapuram Area Committee member T. V. Gopalan inaugurated the event, which was presided over by Edacherry Local Secretary U. K. Balan. Party leaders including K. K. Purushan, Madathil Preman, K. P. Pramod, and K. P. Rajan addressed the gathering.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381085/cpi-m-commemorates-kk-aneesh-master-edacherry)